കെപിസിസിക്ക് ജംബോ പട്ടിക; പുനസംഘടനയായി, സന്ദീപ് വാര്യര്‍ അടക്കം 58 ജനറൽ സെക്രട്ടറിമാര്‍, രാഷ്ട്രീയ കാര്യ സമിതിയിൽ ആറു പേര്‍ കൂടി
Kerala, 16 ഒക്റ്റോബര്‍ (H.S.) ദില്ലി: കെപിസിസി പുനസംഘടിപ്പിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി. 13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ പട്ടികയാണ് പുറത്തുവിട്ടത്. രാജ്മോഹൻ ഉണ്
കെപിസിസിക്ക് ജംബോ പട്ടിക; പുനസംഘടനയായി, സന്ദീപ് വാര്യര്‍ അടക്കം 58 ജനറൽ സെക്രട്ടറിമാര്‍, രാഷ്ട്രീയ കാര്യ സമിതിയിൽ ആറു പേര്‍ കൂടി


Kerala, 16 ഒക്റ്റോബര്‍ (H.S.)

ദില്ലി: കെപിസിസി പുനസംഘടിപ്പിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി. 13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ പട്ടികയാണ് പുറത്തുവിട്ടത്. രാജ്മോഹൻ ഉണ്ണിത്താൻ, വികെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ,എകെ മണി, സിപി മുഹമ്മദ് എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ലിജുവിനെ മാറ്റി വൈസ് പ്രസിഡന്‍റാക്കി.തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്‍റായും നിയമിച്ചു.വിഎ നാരായണനാണ് കെപിസിസി ട്രഷറര്‍.

നേരത്തെ കോൺഗ്രസിന്‍റെ എല്ലാ തലങ്ങളിലും 50 ശതമാനം സംഘടനാ സ്ഥാനങ്ങൾ 50 വയസ്സിന് താഴെയുള്ളവർക്ക് നൽകുമെന്ന 2023-ലെ റായ്പൂർ എ.ഐ.സി.സി പ്ലീനറി സമ്മേളന തീരുമാനം കെ.പി.സി.സി-ഡി.സി.സി പുന:സംഘടനയിൽ കർശനമായി പ്രാവത്തികമാക്കണമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടിരുന്നു .

25 ശതമാനം സ്ഥാനങ്ങൾ വനിതകൾക്ക് നൽകുമെന്ന എ.ഐ.സി.സി നിബന്ധന പൂർണ്ണമായും പാലിക്കണം. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനവും വനിതാ സംവരണം നിയമമാക്കിയ സാഹചര്യത്തിൽ കോൺഗ്രസിൽ കെ. പി. സി.സിയിലും ഡി.സി.സികളിലും വനിതകൾക്ക് 25 ശതമാനമെങ്കിലും ഭാരവാഹിത്വം അനുവദിക്കേണ്ടത് സാമാന്യ നീതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തദ്ദേശ,നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ കോൺഗ്രസിൽ ഒരു തലമുറ മാറ്റവും യുവജന മുന്നേറ്റവും അനിവാര്യമാണ്.പഴയ ഗ്രൂപ്പ് നേതാക്കളുടെ ശിങ്കിടികളെ പരിഗണിക്കുന്നതിനു പകരം പ്രവർത്തനക്ഷമത, ജനസമ്മതി, സ്വഭാവശുദ്ധി തുടങ്ങിയ ഗുണ വിശേഷങ്ങളുള്ളവരെയാണ് ഭാരവാഹികളായി നിശ്ചയിക്കേണ്ടത്. ദീർഘകാലമായി അധികാര സ്ഥാനങ്ങളിൽ തുടരുന്ന സ്ഥിരം മുഖങ്ങളെ ഒഴിവാക്കി രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള ഇതുവരെയും അവസരം ലഭിക്കാത്ത പുതുമുഖങ്ങളെ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു

---------------

Hindusthan Samachar / Roshith K


Latest News