Enter your Email Address to subscribe to our newsletters
Trivandrum, 16 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭകളും കോർപ്പറേഷനുകളും പിടിക്കാൻ മുതിർന്ന നേതാക്കൾക്ക് പ്രത്യേക ചുമതല നൽകി ബിജെപി. ഒപ്പം നിയമസഭ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദ്ദേശം. നേതാക്കൾ മത്സരിക്കുന്ന നിയമസഭാ മണ്ഡലങ്ങളെ സംബന്ധിച്ചും പ്രാഥമിക ധാരണയായി.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ഷെയർ 25 ശതമാനമായി ഉയർത്തുകയെന്നതാണ് കേന്ദ്രനേതൃത്വം നൽകിയിരിക്കുന്ന ലക്ഷ്യം. കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കുകയെന്ന കർത്തവ്യം ബിജെപിക്കുണ്ട്. നേതാക്കളുടെ സാന്നിധ്യവും പരിചയസമ്പത്തും കഴിവും പ്രയോജനപ്പെടുത്തണം. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ മീറ്റ് ദി ലീഡർ പരിപാടി സംഘടിപ്പിക്കാൻ ജില്ലാ പ്രസിഡന്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ ചുമതല പ്രധാന നേതാക്കൾക്കാർക്കും നൽകാത്തതിൽ പൊതുവിൽ അതൃപ്തിയുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ രാജീവ് ചന്ദ്രശേഖറിനാണ് ചുമതല. വർക്കല മുൻസിപ്പാലിറ്റി, കഴക്കൂട്ടം നിയമസഭ മണ്ഡലത്തിന് വി മുരളീധരനും ചെങ്ങന്നൂർ, മാവേലിക്കര മുൻസിപ്പാലിറ്റി കുമ്മനം രാജശേഖരനുമാണ് ചുമതല നൽകിയിരിക്കുന്നത്.
പന്തളം മുൻസിപ്പാലിറ്റി, കാട്ടാക്കട നിയമസഭാ മണ്ഡലം- പി കെ കൃഷ്ണദാസ്, തൃശ്ശൂർ കോർപ്പറേഷൻ- സുരേഷ് ഗോപി, കോഴിക്കോട് കോർപ്പറേഷൻ- കെ സുരേന്ദ്രൻ, കൊച്ചി കോർപ്പറേഷൻ- ജോർജ് കുര്യൻ, കണ്ണൂർ കോർപ്പറേഷൻ- എ പി അബ്ദുള്ളക്കുട്ടി, തലശ്ശേരി മുൻസിപ്പാലിറ്റി- സി സദാനന്ദൻ, കൊല്ലം കോർപ്പറേഷൻ,കായംകുളം ഹരിപ്പാട് മുനിസിപ്പാലിറ്റികൾ- ശോഭ സുരേന്ദ്രൻ, തിരുവല്ല മുൻസിപ്പാലിറ്റി, തിരുവല്ല നിയമസഭാ മണ്ഡലം- അനൂപ് ആന്റണി.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025 നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കും. ത്രിതല പഞ്ചായത്തുകളുടെയും നഗര മുനിസിപ്പാലിറ്റികളുടെയും പുതിയ ഭരണസമിതികൾ 2025 ഡിസംബർ 20-നകം നിലവിൽ വരണം.
താഴെ പറയുന്ന സ്ഥാപനങ്ങളാണ് 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഉൾപ്പെടുന്നത്
941 ഗ്രാമപഞ്ചായത്തുകൾ
152 ബ്ലോക്ക് പഞ്ചായത്തുകൾ
14 ജില്ലാ പഞ്ചായത്തുകൾ
86 മുനിസിപ്പാലിറ്റികൾ (മട്ടന്നൂർ ഒഴികെ)
6 കോർപ്പറേഷനുകൾ
പ്രധാന തീയതികളും പ്രക്രിയയും
പൊതു തിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (SEC) ഇതിനകം നിരവധി തയ്യാറെടുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്:
അന്തിമ വോട്ടർ പട്ടിക: പുതിയ രജിസ്ട്രേഷനുകൾക്കും തിരുത്തലുകൾക്കുമുള്ള പരിഷ്കരണ കാലയളവിനുശേഷം, 2025 ഒക്ടോബർ 25-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
വാർഡ് ഡീലിമിറ്റേഷൻ: 2025 മെയ് മാസത്തിൽ, ഗ്രാമപഞ്ചായത്തുകളിലെ ഡീലിമിറ്റഡ് വാർഡുകൾക്കായി SEC അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു, തുടർന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും അതിർത്തികൾ പുനർനിർണ്ണയിച്ചു. സംസ്ഥാനത്തുടനീളമുള്ള വാർഡുകളുടെ എണ്ണം 21,900 ൽ നിന്ന് 23,612 ആയി വർദ്ധിച്ചു.
വാർഡുകളുടെ സംവരണം: സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി വാർഡുകൾ സംവരണം ചെയ്യുന്നതിനുള്ള പ്രക്രിയ പൂർത്തിയായി.
രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നങ്ങൾ അനുവദിക്കുന്നതിനുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.
---------------
Hindusthan Samachar / Roshith K