സുമയ്യയുടെ ചികിത്സാപിഴവ് പരാതിയിൽ നടപടി, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്
Kerala, 16 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തിൽ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പൊലീസ്. സ്വതന്ത്രമായ വിദ്ഗ്ധ അഭിപ്രായത്തിനു വേണ്ടിയാണ് ബോര്‍ഡ് രൂപീകരണം. സുമയ്യയുടെ പരാതിയിലെടുത്ത കേസന്വേഷ
സുമയ്യയുടെ ചികിത്സാപിഴവ് പരാതിയിൽ നടപടി, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്


Kerala, 16 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തിൽ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പൊലീസ്. സ്വതന്ത്രമായ വിദ്ഗ്ധ അഭിപ്രായത്തിനു വേണ്ടിയാണ് ബോര്‍ഡ് രൂപീകരണം. സുമയ്യയുടെ പരാതിയിലെടുത്ത കേസന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് തീരുമാനം. ബോര്‍ഡ് രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് ഡിഎംഓക്ക് കത്ത് നല്‍കി. ബോർഡ് കൺവീനർ ഡി എം ഒ, മുതിര്‍ന്ന ഗവ ഡോക്ടർ, പബ്ലിക് പ്രോസിക്യൂട്ടർ, ജില്ലാ നഴ്സിങ് ഓഫീസർ, ഫോറൻസിക് വിദഗ്ദൻ എന്നിവരായിരിക്കും അംഗങ്ങൾ.

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രാജീവ് കുമാറിന്‍റെ അടക്കം മൊഴി പൊലീസ് എടുത്തു കഴിഞ്ഞു. അതേ സമയം സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയര്‍ കുടുങ്ങിയതില്‍ പങ്കില്ലെന്നാണ് ഡോക്ടര്‍ രാജീവിന്‍റെ മൊഴി. ഗൈഡ് വയർ ജൂനിയര്‍ ഡോക്ടര്‍മാരുടെ ജോലിയെന്നാണ് രാജീവിന്‍റെ മൊഴിയിലുള്ളത്.

ശരീരത്തില് കത്തീറ്റര്‍ കടത്തിവിട്ട് ഗൈഡ് വയര്‍ പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ശസ്ത്രക്രിയ വഴി പുറത്തെടുക്കുന്നത് റിസ്കക്കായതിനാൽ വേണ്ടെന്ന് സുമയ്യ തീരുമാനമെടുത്തിട്ടുണ്ട്. അടുത്തയാഴ്ച മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നല്‍കുമെന്ന് സുമയ്യ വ്യക്തമാക്കി. സർക്കാർ ജോലിയും നഷ്ടപരിഹാരവുമാണ് സുമയ്യ ആവശ്യപ്പെടുന്നത്.

2023 മാർച്ചിൽ നടത്തിയ തൈറോയ്ഡ് ശസ്ത്രക്രിയയിൽ ആണ് സുമയ്യക്ക് മെഡിക്കൽ സങ്കീർണ്ണതകൾ ഉണ്ടായത്. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് മലയിൻകീഴ് സ്വദേശിയായ 26 വയസ്സുള്ള സുമയ്യ പരാതി നൽകിയത്.

ഡോ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സർജിക്കൽ സംഘം സിരകൾ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കിടെ സെൻട്രൽ ലൈൻ സ്ഥാപിക്കാൻ ഉപയോഗിച്ച ഗൈഡ് വയർ നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് എസ് സുമയ്യ പറഞ്ഞു.

ഡോ. രാജീവ് കുമാർ ശസ്ത്രക്രിയയ്ക്ക് മുമ്പ് കൈക്കൂലി വാങ്ങിയതായും സുമയ്യ അവകാശപ്പെട്ടു. “നെടുമങ്ങാട്ടെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്ക് ഞാൻ ആകെ 4,000 രൂപ നൽകി - തുടക്കത്തിൽ 2,000 രൂപ, തുടർന്ന് കൺസൾട്ടേഷൻ ഫീസായി 500 രൂപ, സങ്കീർണതകൾ ഉണ്ടായതിനുശേഷവും 200 രൂപ,” അവർ പറഞ്ഞു.

ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നതായി വ്യക്തമായതിനുശേഷം, ഡോക്ടർ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പരാജയപ്പെട്ടുവെന്ന് അവർ ആരോപിച്ചു. താക്കോൽദ്വാര നടപടിക്രമം വഴി അത് നീക്കം ചെയ്യാമെന്ന് അദ്ദേഹം ആദ്യം ഉറപ്പ് നൽകിയിരുന്നുവെന്ന് സുമയ്യ പറയുന്നു.

---------------

Hindusthan Samachar / Roshith K


Latest News