Enter your Email Address to subscribe to our newsletters
Kerala, 17 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ബലാത്സംഘം ചെയ്തു. ഹോസ്റ്റല്‍ മുറിയില്‍ കയറിയാണ് ബലാത്സംഗം ചെയ്തത്. . ഇന്നു പുലര്‍ച്ചെ രണ്ടുമണിയ്ക്കാണ് സംഭവം. 25കാരിയായ യുവതി ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങുമ്പോഴായിരുന്നു അതിക്രമം. ഹോസ്റ്റല്‍ മുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയാണ് പ്രതി ബലാത്സംഗം ചെയ്തത്. യുവതി ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതി കഴക്കൂട്ടം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ അറിയില്ലെന്നും മുന്‍പ് കണ്ടിട്ടില്ലെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.
ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്നു ഭയന്നുപോയ പെണ്‍കുട്ടി രാവിലെയാണ് ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിക്കുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസെടുത്തത്. കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
---------------
Hindusthan Samachar / Sreejith S