Enter your Email Address to subscribe to our newsletters
KOLLAM, 17 ഒക്റ്റോബര്‍ (H.S.)
കൊല്ലം: മരുതിമലയില്‍നിന്ന് വീണ് അപകടം. ഒരു മരണം സ്ഥിരീകരിച്ചു. 9-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്.. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അടൂര്‍ പെരിങ്ങാട് സ്വദേശി മീനു ആണ് മരിച്ചത്. പരിക്കേറ്റ പെണ്‍കുട്ടിയെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഒരേ ക്ലാസില്‍ പഠിക്കുന്നവരാണ്.
വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. അപകടകരമായ സ്ഥലത്തേക്ക് കുട്ടികള്‍ പോകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നീട് ഇരുവരും താഴെ വീണുകിടക്കുന്നതാണ് കണ്ടത്. പെണ്‍കുട്ടികള്‍ ഉയരത്തില്‍നിന്ന് താഴേയ്ക്ക് ചാടിയതാണോ എന്നും സംശയിക്കുന്നതായി പോലീസ് പറയുന്നു.
സംഭവത്തില്‍ പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ നേരത്തെയും ഈ പ്രദേശത്തേക്ക് വന്നിരുന്നതായി പോലീസ് പറയുന്നു.
---------------
Hindusthan Samachar / Sreejith S