Enter your Email Address to subscribe to our newsletters
Lucknow, 17 ഒക്റ്റോബര്‍ (H.S.)
ലക്നൗ: ഹരിഓം വാൽമീകി എന്ന ദളിത് യുവാവിന്റെ കുടുംബത്തെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധിയെ കാണുന്നതിൽ നിന്നും അവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചുവെന്നും ആരോപണം. കോൺഗ്രസ് എം പി യും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയാണ് വെള്ളിയാഴ്ച ഈ ആരോപണവുമായി രംഗത്ത് വന്നത്.
എന്നാൽ , ഒരു കുടുംബാംഗം രാഹുൽ ഗാന്ധിയുടെ ഈ ആരോപണങ്ങൾ നിഷേധിക്കുകയും യുപി സർക്കാർ കുടുംബത്തിന് പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു.
ഞങ്ങൾ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു, സാധ്യമായ എല്ലാ സഹായവും അദ്ദേഹം ഞങ്ങൾക്ക് ഉറപ്പ് നൽകി. സർക്കാർ ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. ഭരണകൂടം ഞങ്ങളെ പുറത്തുപോകുന്നതിൽ നിന്ന് തടഞ്ഞിട്ടില്ല. സർക്കാരിൽ നിന്ന് എല്ലാ സഹായവും ഞങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന കാരണം കൊണ്ടാണ് രാഹുൽ ഗാന്ധിയെ കാണാൻ ഞങ്ങൾ തയ്യാറാകാഞ്ഞത് , ഹരിഓം വാൽമീകിയുടെ സഹോദരൻ തന്റെ വീടിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഫത്തേപൂരിൽ ഇരയുടെ കുടുംബവുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. യോഗത്തിന് ശേഷം, ഉത്തർപ്രദേശ് ഭരണകൂടം കുടുംബം തങ്ങളെ കാണുന്നത് തടയാൻ ശ്രമിച്ചുവെന്ന് ഒരു കോൺഗ്രസ് എംപി ആരോപിക്കുകയായിരുന്നു.
---------------
Hindusthan Samachar / Roshith K