കടകംപള്ളി കടകംമറിഞ്ഞാലും ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പ് മുഖ്യമന്ത്രി അറിഞ്ഞിട്ട് തന്നെ; ശോഭ സുരേന്ദ്രന്‍
KOZHIKKODE, 17 ഒക്റ്റോബര്‍ (H.S.) മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ശബരിമല സ്വര്‍ണത്തട്ടിപ്പ് നടക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. കടകംപള്ളി സുരേന്ദ്രന്‍ നാലുതവണ കടകംമറിഞ്ഞാലും സത്യം അതാണ്. മുഖ്യമന്ത്രി പിണറായി വിജ
Shobha Surendran


KOZHIKKODE, 17 ഒക്റ്റോബര്‍ (H.S.)

മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ശബരിമല സ്വര്‍ണത്തട്ടിപ്പ് നടക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. കടകംപള്ളി സുരേന്ദ്രന്‍ നാലുതവണ കടകംമറിഞ്ഞാലും സത്യം അതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ശബരിമല സ്വര്‍ണത്തട്ടിപ്പ് നടക്കില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു അന്വേഷണത്തോടും ബിജെപി യോജിക്കുന്നില്ല. അതുകൊണ്ട് ഒരു കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വരണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടാ നേതാവിന്റെ കണ്ണോടു കൂടി കേരളീയ സമൂഹത്തെ കാണുന്ന പണി അവസാനിപ്പിച്ചാല്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലുള്ള സര്‍വ പ്രശ്നങ്ങളും അവസാനിക്കും. ഇത് സ്വേച്ഛാധിപതികളുടെ കേരളമോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സംവിധാനമോ അല്ല. ജനം വോട്ട് ചെയ്തുകൊണ്ട് കയ്യില്‍ ഏല്‍പ്പിച്ച ഭരണമാണ്. എല്ലാവരും ഒന്നാണ് എന്ന നിലപാടോടെ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു കൊണ്ടുപോകണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News