Enter your Email Address to subscribe to our newsletters
Thrissur, 17 ഒക്റ്റോബര്‍ (H.S.)
ഔസേപ്പച്ചൻ ബിജെപി വേദിയിലെത്തിയതില്‍ പ്രതികരണുവുമായി കോണ്‍ഗ്രസ് നേതാവ് ടി എൻ പ്രതാപൻ. ബിജെപിയുടെ വികസന സന്ദേശയാത്രയുടെ ഉദ്ഘാടന വേദിയിലാണ് ഔസേപ്പച്ചന്‍ എത്തിയത്.ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുകയും സംസാരിക്കുയും ചെയ്തു.
സുരേഷ് ഗോപിക്ക് പിന്നാലെ തൃശ്ശൂരില്‍ കൂടുതല്‍ പൊതുസമ്മതരെ തെരഞ്ഞെടുപ്പില്‍ ഇറക്കാൻ ലക്ഷ്യമിട്ട് ബിജെപി. ബിജെപിയുടെ വികസന ജാഥയില്‍ പങ്കെടുത്ത സംഗീത സംവിധായകൻ ഔസേപ്പച്ചനെ നേതാക്കള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ക്ഷണിച്ചു.
സുരേഷ് ഗോപിയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന തൃശ്ശൂരുകാർ ഔസേപ്പച്ചനെ സ്വീകരിക്കില്ലെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു.
നേരത്തെ ആർഎസ്‌എസ് വേദിയിലും ഇപ്പോള്‍ ബിജെപി വേദിയിലും എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഔസേപ്പച്ചൻ ബിജെപിയുമായി കൂടുതല്‍ അടുക്കുന്നു എന്ന സൂചന നല്‍കി കൊണ്ടാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ നയിച്ച വികസന മുന്നേറ്റ ജാഥയില്‍ പങ്കെടുത്തത്. രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദീൻ അലിയും ഗോപാലകൃഷ്ണന് പിന്തുണയുമായി ജാഥയില്‍ എത്തി. ഗോപാലകൃഷ്ണനെ പ്രശംസിച്ച ഇരുവരേയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ഔസേപ്പച്ചന് അടുത്ത നിയമസഭയില്‍ മത്സരിക്കാൻ വഴിയൊരുക്കാമെന്നും സംസ്ഥാന ഉപാധ്യക്ഷൻ പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂർ കോർപ്പറേഷൻ ആണ് ബിജെപിയുടെ ഒന്നാമത്തെ ഉന്നം. താഴെത്തട്ടില്‍ അതിനുള്ള പ്രവർത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരും മണലൂരും നാട്ടികയും എ ക്ലാസ് മണ്ഡലങ്ങള്‍ എന്നാണ് ബിജെപി കണക്കുകൂട്ടിയിരിക്കുന്നത്. പാർലമെന്റിലേക്ക് സുരേഷ് ഗോപി വിജയിച്ചതോടെ തൃശ്ശൂർ ജില്ലയില്‍ വിജയം അകലെയല്ലെന്നും കണക്കുകൂട്ടുകയാണ് ബിജെപി. എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുന്ന തൃശ്ശൂർ മേയർ എംകെ വർഗീസിനെ ബിജെപി നേരത്തെ തന്നെ നോട്ടം ഇട്ടിട്ടുണ്ട്. വർഗീസ് ഇക്കാര്യത്തില്‍ ചാഞ്ചാടി കളിക്കുന്നത് മാത്രമാണ് ബിജെപി ക്യാമ്ബിലുള്ള ആശങ്ക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR