Enter your Email Address to subscribe to our newsletters
Kerala, 17 ഒക്റ്റോബര്‍ (H.S.)
കോട്ടയം: കെപിസിസി ഭാരവാഹിയാക്കത്തതിൽ പ്രതിഷേധിച്ച് കെപിസിസി മേഖലാ ജാഥയിൽ നിന്ന് വിട്ടു നിന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.കെപിസിസി വൈസ് പ്രസിഡന്‍റ് അല്ലെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനം ചാണ്ടി ഉമ്മൻ പ്രതീക്ഷിച്ചു. എന്നാൽ യൂത്ത് കോണ്‍ഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയര്‍മാൻ സ്ഥാനത്ത് നിന്ന് അപമാനിച്ച് പുറത്താക്കിയെന്ന് തുറന്നടിച്ചതിന് പിന്നാലെ വന്ന കെപിസിസി ഭാരവാഹി പട്ടികയിൽ ചാണ്ടിയില്ല. നിര്‍ദ്ദേശിച്ച പേരുകളും പരിഗണിച്ചില്ല . പരസ്യമായി പ്രതികരിച്ചില്ലെങ്കിലും കെപിസിസി മേഖലാ ജാഥയുടെ സ്വീകരണ പരിപാടിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധം പ്രകടമാക്കി.
റാന്നിയിലെ പരിപാടി ചാണ്ടിയാണ് ഉത്ഘാടനം ചെയ്യേണ്ടിയിരുന്നത്. പ്രധാന നേതാക്കള്‍ അടക്കം തനിക്കെതിരെ നീങ്ങുന്നുവെന്നാണ് ചാണ്ടി ഉമ്മൻ കരുതുന്നത്. നിര്‍ദ്ദേശിച്ച കെഎം ഹാരിസിനെ ഭാരാവാഹിയാക്കിയില്ല. അനുയായി ആയ മര്യാപുരം ശ്രീകുമാറിനെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പുതിയ നേതൃത്വം പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലാണ്. 13 വൈസ് പ്രസിഡന്റുമാർ, 58 ജനറൽ സെക്രട്ടറിമാർ, വിപുലീകരിച്ച രാഷ്ട്രീയ കാര്യ സമിതി എന്നിവ ഉൾപ്പെടുന്ന പുതിയ ഭാരവാഹികളുടെ ജംബോ പട്ടിക അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) പ്രഖ്യാപിച്ചു.
കെപിസിസി ഭാരവാഹികൾ
പ്രസിഡൻ്റ്
സണ്ണി ജോസഫ്
വർക്കിംഗ് പ്രസിഡൻ്റുമാർ
എ.പി.അനിൽകുമാർ
പി സി വിഷ്ണുനാഥ്
ഷാഫി പറമ്പിൽ
വൈസ് പ്രസിഡൻ്റുമാർ
ടി.ശരത്ചന്ദ്രപ്രസാദ്
ഹൈബി ഈഡൻ
പാലോട് രവി
വി ടി ബൽറാം
വി പി സജീന്ദ്രൻ
മാത്യു കുഴൽനാടൻ
ഡി.സുഗതൻ
രമ്യ ഹരിദാസ്
എം ലിജു
എ.എ.ഷുക്കൂർ
എം.വിൻസെൻ്റ്
റോയ് കെ പൗലോസ്
ജെയ്‌സൺ ജോസഫ്
ട്രഷറർ
വി എ നാരായണൻ
ജനറൽ സെക്രട്ടറിമാർ
58 ജനറൽ സെക്രട്ടറിമാരിൽ പ്രമുഖ വ്യക്തികൾ ഉൾപ്പെടുന്നു:
ആര്യാടൻ ഷൗക്കത്ത്
അനിൽ അക്കര
കെ എസ് ശബരിനാഥൻ
സന്ദീപ് വാര്യർ (മുൻ ബിജെപി)
ജ്യോതികുമാർ ചാമക്കൽ
ദീപ്തി മേരി വർഗീസ്
ടോമി കല്ലാനി
നെയ്യാറ്റിൻകര സനൽ
മണക്കാട് സുരേഷ്
രാഷ്ട്രീയകാര്യ സമിതി വിപുലീകരിച്ചു
ഇൻ വിപുലീകരിച്ച ഭാരവാഹികളുടെ പട്ടികയ്‌ക്ക് പുറമേ, രാഷ്ട്രീയകാര്യ സമിതിയിൽ (പിഎസി) ആറ് പുതിയ അംഗങ്ങളെ എഐസിസി ചേർത്തു. പുതിയ അംഗങ്ങൾ:
രാജ്മോഹൻ ഉണ്ണിത്താൻ
വി.കെ.ശ്രീകണ്ഠൻ
ഡീൻ കുര്യാക്കോസ്
പന്തളം സുധാകരൻ
സി പി മുഹമ്മദ്
എ കെ മാണി
എന്നിവരാണ് അംഗങ്ങൾ
---------------
Hindusthan Samachar / Roshith K