Enter your Email Address to subscribe to our newsletters
Kottayam, 17 ഒക്റ്റോബര്‍ (H.S.)
കോട്ടയം: മുസ്ലീംലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ് ലീഗ്. ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ല. വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി പദത്തിൽ എത്താനുള്ള ശ്രമത്തിലാണ് ലീഗെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. യോഗനാദം മാസികയിലെ മുഖപ്രസംഗത്തിലാണ് വെള്ളപ്പലിയുടെ ഈ പരാമർശങ്ങൾ.
മുസ്ലിംലീഗിന്റെ മതേതര പൊയ്മുഖം എന്ന മുഖപ്രസംഗത്തിലാണ് വിമർശനം. മലബാർ കലാപം നടന്ന മണ്ണിൽ നിന്ന് ഉയർന്നുവന്ന പാർട്ടിയാണ് ലീഗ് എന്നത് ഭൂരിപക്ഷ സമൂഹം മറന്നു പോയി എന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു. ഇത് ഭൂരിപക്ഷ സമൂഹം ചെയ്ത തെറ്റാണ്. മുസ്ലിം വോട്ട് ബാങ്കിന്റെ മൊത്തക്കച്ചവടം പേടിച്ചാണ് മുന്നണി രാഷ്ട്രീയം ലീഗിനെയും ഷാജിയെ പോലുള്ള നേതാക്കളെയും ചുമക്കുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മതവർഗീയ പ്രസംഗവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത് വന്നിരുന്നു . അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണമെന്ന് ഷാജി പറഞ്ഞു. ദുബായ് കെഎംസിസി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമർശം.
എത്ര എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ എത്ര കോഴ്സുകൾ, എത്ര ബാച്ചുകൾ മുസ്ലിം മാനേജ്മെന്റുകൾക്ക് കിട്ടി. ഭരണം വേണമല്ലോ. പക്ഷേ ഭരിക്കുന്നത് എംഎൽഎമാരുടെയും മന്ത്രിമാരുടെയും എണ്ണംകൂട്ടാൻ മാത്രമായിരിക്കില്ല, നഷ്ടപ്പെട്ട് പോയ ഒൻപതര കൊല്ലത്തിന്റെ ആനുകൂല്യങ്ങൾ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനാകണം. -ഷാജി പറഞ്ഞു.
മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർടിയെ യുഡിഎഫിൽ എടുക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ലീഗ് നേതാവിന്റെ പരാമർശവും പുറത്തുവന്നിരിക്കുന്നത്. അധികാര താൽപര്യം മാത്രമുള്ള യുഡിഎഫ് ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള വർഗീയസംഘടനളുമായി സഖ്യംചേരുന്നത് മതനിരപേക്ഷതയ്‌ക്ക് അപകടമാണെന്ന്
---------------
Hindusthan Samachar / Roshith K