ഭാരത് ഗൗരവ് ട്രെയിനില്‍ പഞ്ച ജ്യോതിര്‍ലിംഗ യാത്ര; ഐആര്‍സിടിസി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു,
Thiruvananthapuram, 18 ഒക്റ്റോബര്‍ (H.S.) ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന അഞ്ച് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തി ഐആര്‍സിടിസി പഞ്ച ജ്യോതിര്‍ലിംഗ യാത്ര എന്ന പ്രത്യേക ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ യാത്രാ പാക്കേജ് അ
Bharat Gaurav Train


Thiruvananthapuram, 18 ഒക്റ്റോബര്‍ (H.S.)

ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന അഞ്ച് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തി ഐആര്‍സിടിസി പഞ്ച ജ്യോതിര്‍ലിംഗ യാത്ര എന്ന പ്രത്യേക ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ യാത്രാ പാക്കേജ് അവതരിപ്പിക്കുന്നു.

ശിവന്‍ പ്രകാശരൂപത്തില്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളെയാണ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍ എന്ന് അറിയപ്പെടുന്നത്. ശിവപുരാണം അനുസരിച്ച്‌, ഇന്ത്യയില്‍ 12 പ്രധാന ജ്യോതിര്‍ലിംഗങ്ങളുണ്ട്. ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഭക്തര്‍ക്ക് മോക്ഷം നല്‍കുമെന്നും പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

21ന് കേരളത്തില്‍ നിന്നും പുറപ്പെട്ട് 11 ദിവസത്തെ യാത്രക്ക് ശേഷം ഡിസംബര്‍ 01 ന് തിരികെയെത്തുന്ന ഈ തീര്‍ഥാടന യാത്രയിലൂടെ നാഗേശ്വര്‍, സോംനാഥ്, ഭീമാശങ്കര്‍, ത്രയംബകേശ്വര്‍, ഘൃഷ്‌ണേശ്വര്‍ എന്നീ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. കൂടാതെ ഭാരതത്തിലെ മറ്റു പ്രധാന തീര്‍ഥാടന കേന്ദങ്ങളായ ദ്വാരകയിലെ ശ്രീ ദ്വാരകാധീശ ക്ഷേത്രം, ബെയ്റ്റ് ദ്വാരക, രുഗ്മിണി മാതാ ക്ഷേത്രം, പഞ്ചവടി, എല്ലോറ ഗുഹകള്‍ തുടങ്ങിയവയും സന്ദര്‍ശിക്കാവുന്നതാണ്.

യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ക്കനുസരിച്ച്‌ കംഫര്‍ട്ട്, സ്റ്റാന്‍ഡേര്‍ഡ്, ഇക്കണോമി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്ന് ബുക്ക് ചെയ്യാവുന്നതാണ്. സെക്കന്‍ഡ് എസി ട്രെയിന്‍ യാത്ര, എസി ഹോട്ടലുകളില്‍ താമസം, യാത്രകള്‍ക്ക് എസി വാഹനം എന്നിവ കംഫര്‍ട്ട് വിഭാഗത്തിലും, തേര്‍ഡ് എസി ട്രെയിന്‍ യാത്ര, എസി ഹോട്ടലുകളില്‍ താമസം, നോണ്‍ എസി വാഹനം എന്നിവ സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തിലും, നോണ്‍ എസി സ്ലീപ്പര്‍ ക്ലാസ് ട്രെയിന്‍ യാത്ര, നോണ്‍ എസി ഹോട്ടലുകളില്‍ താമസം, നോണ്‍ എസി വാഹനം എന്നിവ ഇക്കണോമി വിഭാഗത്തിലും ലഭിക്കുന്നതാണ്.

കൂടാതെ മൂന്ന് നേരം വെജിറ്റേറിയന്‍ ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട്, സുരക്ഷാ ജീവനക്കാര്‍ എന്നിവരുടെ സേവനം, യാത്ര ഇന്‍ഷുറന്‍സ് എന്നിവയും യാത്രയില്‍ ഉള്‍പ്പെടുന്നു. ടിക്കറ്റ് നിരക്ക് കംഫര്‍ട്ട് വിഭാഗത്തിന് 42,010 രൂപയും സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തിന് 31930 രൂപയും, ഇക്കണോമി വിഭാഗത്തിന് 19,770 രൂപയും. യാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം എന്നീ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും ട്രെയിനില്‍ പ്രവേശിക്കാവുന്നതാണ്.

കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഭ്യന്തര പാക്കേജുകള്‍ക്ക് എല്‍ടിസി സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും: ഐആര്‍സിടിസി ഫോണ്‍: 8287932095

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News