ബത്തേരി അര്‍ബൻ ബാങ്ക് നിയമന അഴിമതി; ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എയെ പ്രതിചേര്‍ത്ത് വിജിലൻസ് കേസെടുത്തു
Wayanadu, 18 ഒക്റ്റോബര്‍ (H.S.) കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിയമനത്തിന് കോഴ വാങ്ങി എന്ന കേസില്‍ ഐ.സി ബാലകൃഷ്ണൻ എംഎല്‍എക്കെതിരെ വിജിലൻസ് കേസ്. ബാലകൃഷ്ണനെ പ്രതിയാക്കി വിജിലൻസ് കേസെടുത്തു. നിയമനം ലഭിക്കുന്നതിന് ഉദ്യോഗാർത്ഥികളില്‍ നിന്ന്
I C Balakrishnan MLA


Wayanadu, 18 ഒക്റ്റോബര്‍ (H.S.)

കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിയമനത്തിന് കോഴ വാങ്ങി എന്ന കേസില്‍ ഐ.സി ബാലകൃഷ്ണൻ എംഎല്‍എക്കെതിരെ വിജിലൻസ് കേസ്.

ബാലകൃഷ്ണനെ പ്രതിയാക്കി വിജിലൻസ് കേസെടുത്തു. നിയമനം ലഭിക്കുന്നതിന് ഉദ്യോഗാർത്ഥികളില്‍ നിന്ന് പണം കൈപ്പറ്റി എന്ന ഗുരുതരമായ കുറ്റമാണ് എം.എല്‍.എക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറില്‍ ചുമത്തിയിട്ടുള്ളത്.

മുൻ ബാങ്ക് ജീവനക്കാരനായ എൻ.എം. വിജയൻ്റെ മരണശേഷം പുറത്തുവന്ന നിയമന അഴിമതി വിവാദങ്ങളെത്തുടർന്നാണ് വിജിലൻസ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഐ.സി. ബാലകൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, എം.എല്‍.എക്കെതിരെ വിജിലൻസ് കേസെടുത്ത സാഹചര്യത്തില്‍ പ്രതികരണവുമായി സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി റഫീഖ് രംഗത്തെത്തി. അഴിമതി കേസില്‍ പ്രതിയായ ഐ.സി. ബാലകൃഷ്ണൻ ഉടൻ എം.എല്‍.എ. സ്ഥാനം രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ കേസെടുത്ത സാഹചര്യത്തില്‍ പൊതുപ്രതിനിധിയായി തുടരാൻ അദ്ദേഹത്തിന് യാതൊരു അർഹതയുമില്ലെന്നും, രാജി ആവശ്യപ്പെട്ട് സി.പി.എം. ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും റഫീഖ് വ്യക്തമാക്കി.

മറ്റൊരു വിഷയമായ ബ്രഹ്മഗിരിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. ബ്രഹ്മഗിരിയില്‍ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകള്‍ നടന്നിട്ടില്ലെന്നും, സംഭവിച്ചത് സ്വാഭാവികമായ നഷ്ടമാണെന്നും അദ്ദേഹം വിശദീകരിച്ചു. കമ്ബനി ഉടൻ തുറന്നു പ്രവർത്തിക്കുമെന്നതടക്കമുള്ള വിഷയങ്ങളില്‍ ബ്രഹ്മഗിരി ഭരണസമിതി മുൻപ് തന്നെ വിശദീകരണം നല്‍കിയിട്ടുള്ളതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും റഫീഖ് കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News