Enter your Email Address to subscribe to our newsletters
Kochi, 18 ഒക്റ്റോബര്‍ (H.S.)
കെപിസിസി പുനഃസംഘടനയിലെ അതൃപ്തിക്കിടെ വിശ്വാസ സംരക്ഷണ യാത്രയിൽ കെ. മുരളീധരൻ പങ്കെടുക്കും. പന്തളത്തെ പരിപാടിയിൽ പങ്കെടുക്കും.
ഗുരുവായൂരിൽ നിന്നും പന്തളത്തേക്ക് മുരളീധരൻ യാത്ര തിരിച്ചു. നേരത്തെ പങ്കെടുക്കില്ല എന്നാണ് തീരുമാനിച്ചിരുന്നത്. കാസർഗോഡ് നിന്നുള്ള ജാഥാ ക്യാപ്റ്റൻ ആയിരുന്നു മുരളീധരൻ. യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പുനഃസംഘടനകളിലെ നീരസം കാരണം മുരളീധരൻ പങ്കെടുക്കില്ല എന്ന തരത്തിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് വീണ്ടും പങ്കെടുക്കാൻ തീരുമാനിച്ചത്.
ശബരിമല സ്വർണ്ണ മോഷണ വിവാദവുമായി ബന്ധപ്പെട്ട് നാല് മേഖല ജാഥകൾ ആയിരുന്നു കെപിസിസി നടത്തിയത്. ഇതിൽ കാസർഗോഡ് നിന്നുള്ള ജാഥാ ക്യാപ്റ്റൻ ആയിരുന്നു കെ മുരളീധരൻ. എന്നാൽ ജാഥ സമാപിക്കുന്ന ദിവസം പദയാത്രയിൽ കെ. മുരളീധരൻ പങ്കെടുക്കുന്നില്ല എന്ന് ആദ്യം വാർത്ത വന്നിരുന്നെങ്കിലും പിന്നീട് പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു . കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളുമായ് ബന്ധപ്പെട്ടാണ് ആദ്യം വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് പറയുന്നു.
കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് നേരത്തെ വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് കാരണമെന്നാണ് സൂചന.കേരള രാഷ്ട്രീയത്തിൽ പിടിമുറുക്കുന്ന കെസി വേണുഗോപാലിനോടുള്ള ശക്തമായ എതിർപ്പാണ് ഇത്തരത്തിൽ വിട്ടുനിൽക്കാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. കെ സി വേണുഗോപാലിനൊപ്പം നിൽക്കുന്നവർക്ക് പരമാവധി സ്ഥാനമാനങ്ങൾ നൽകി, മറ്റു നേതാക്കളെ വെട്ടിയൊതുക്കുകയാണെന്നുള്ള പൊതുവികാരവും ഉണ്ട്. എ,ഐ ഗ്രൂപ്പുകൾക്കിടയിൽ ഇത് ശക്തവുമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR