ഉണ്ണികൃഷ്ണൻ പോറ്രിയുടെ അറസ്റ്റ് വൈകിച്ചത് വമ്പൻ സ്രാവുകളെ രക്ഷിക്കാൻ: കെ.സുരേന്ദ്രൻ
Kerala, 18 ഒക്റ്റോബര്‍ (H.S.) ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് വമ്പൻ സ്രാവുകളെ രക്ഷിക്കാനാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുൻദേവസ്വം കമ്മീഷണറെയും മുൻ ദേവസ്വം പ്രസിഡൻറിനെയും ഒരുപക്ഷെ സർക്കാർ അന്വേഷണപരിധിയിൽ കൊണ്ടുവ
K surendran


Kerala, 18 ഒക്റ്റോബര്‍ (H.S.)

ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് വമ്പൻ സ്രാവുകളെ രക്ഷിക്കാനാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുൻദേവസ്വം കമ്മീഷണറെയും മുൻ ദേവസ്വം പ്രസിഡൻറിനെയും ഒരുപക്ഷെ സർക്കാർ അന്വേഷണപരിധിയിൽ കൊണ്ടുവന്നേക്കും. അതിനപ്പുറം ഒന്നും സംഭവിക്കില്ലെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

എ.പദ്മകുമാർ അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം നടന്നത്. എൻ.വാസു എല്ലാത്തിനും ഒത്താശ ചെയ്തു. ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥൻമാർക്കറിയാം. സിപിഎമ്മിൻറെ ഉന്നത നേതാക്കൾ അറിയാതെ ഇതൊന്നും നടക്കില്ല. സിപിഎമ്മിൻറെ സംഘടനാരീതി എല്ലാവർക്കും അറിയാം. കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനുള്ള ആസൂത്രിതമായ ശ്രമം ആ കാലത്ത് നടന്നിട്ടുണ്ട്. അന്വേഷണസംഘത്തിന് പുല്ലുവിലയാണ് ഇപ്പോഴും ദേവസ്വംബോർഡ് കൽപ്പിക്കുന്നത്.

ഇന്നലെ ശബരിമലയിൽ സ്വർണപാളി സ്ഥാപിച്ചത് ഇതിൻറെ തെളിവാണ്. എത്ര സ്വർണം നഷ്ടപ്പെട്ടുവെന്ന് സർക്കാരിന് ധാരണയില്ല. ഇപ്പോൾ ധൃതിപെട്ട് ഇതെല്ലാം നടത്തുന്നത് ആരെ രക്ഷിക്കാനാണ്? ഹൈക്കോടതി അറിയാതെ ദേവസ്വംബോർഡ് എങ്ങനെയാണ് സ്വർണപാളി വെക്കുന്നത്? ഉന്നതരിലേക്ക് പോവാതിരിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.

ടിപ്പു സുൽത്താൻ പരസ്യമായാണ് കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചത്. പിണറായി വിജയൻ തൻറെ അനുയായികളെ വെച്ച് ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നു. ശബരിമലയിൽ നിന്നും മാത്രമല്ല കേരളത്തിലെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിൽ നിന്നും സ്വർണം കവർന്നിട്ടുണ്ട്.

ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഗൂഢാലോചനയിൽ ആരൊക്കെ പങ്കാളികളായി എന്നത് അന്വേഷിക്കാൻ സർക്കാരിന് താത്പര്യമില്ല. അടിയന്തരമായി കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. വിശ്വാസികളുടെ വികാരം മാനിക്കാൻ സർക്കാർ തയ്യാറാവണം.

ഇൻഡി മുന്നണി നേതാവായ വിഡി സതീശൻ പോലും കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

വോട്ട്ബാങ്കിന് വേണ്ടി വിദ്യാഭ്യാസമന്ത്രി ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. മുമ്പുള്ള കോടതിവിധികൾ ശിവൻകുട്ടി പരിശോധിക്കണം. യൂണിഫോം തീരുമാനിക്കേണ്ടത് സ്കൂളുകളാണെന്ന് കോടതി പറ‌ഞ്ഞിട്ടുണ്ട്. ഹിജാബ് വിഷയം ഉയർത്തിക്കൊണ്ടു വരുന്നത് മതഭീകരവാദ സംഘടനകളാണ്. ക്രിസ്ത്യൻ മാനേജ്മെൻറുകളും മറ്റ് സ്വകാര്യ മാനേജുമെൻറുകളും നടത്തുന്ന സ്കൂളുകളിൽ പോയി ഹിജാബ് ധരിക്കണമെന്നും നമാസ് നടത്തണമെന്നും പറയുന്നതിന് പിന്നിൽ അത്ര നല്ല ഉദ്ദേശമല്ല.

കേരളത്തിൽ അസ്വസ്ഥതകളുണ്ടാക്കി സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന മതഭീകരവാദികളാണ് ഇതിന് പിന്നിൽ മുസ്ലിംലീഗ് അടക്കമുള്ള പാർട്ടികൾ തീവ്രനിലപാട് സ്വീകരിക്കുകയാണ്. ഹൈബി ഈഡൻറെ നിലപാട് ലജ്ജാകരമാണ്. പോപ്പുലർഫ്രണ്ടിന് മുമ്പിൽ ദയനായമായി മുട്ടുമടക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News