സ്വര്‍ണം മോഷ്ടിക്കുന്നതിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ വീട്ടമ്മ മരിച്ചു
Kottayam, 18 ഒക്റ്റോബര്‍ (H.S.) സ്വർണം മോഷ്ടിക്കുന്നതിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ വീട്ടമ്മ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട കീഴ്‌വായ്പൂർ പുളിമല സ്വദേശി ലതാകുമാരി
Murder case


Kottayam, 18 ഒക്റ്റോബര്‍ (H.S.)

സ്വർണം മോഷ്ടിക്കുന്നതിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ വീട്ടമ്മ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട കീഴ്‌വായ്പൂർ പുളിമല സ്വദേശി ലതാകുമാരി (61) ആണ് മരിച്ചത്.

ആശാപ്രവർത്തകയാണ് മരിച്ച ലതാകുമാരി.

ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഓക്ടോബർ 9 നായിരുന്നു സംഭവം. പൊലീസ് ക്വാട്ടേഴ്‌സിലെ താമസക്കാരിയായ സുമയ്യ അയല്‍ക്കാരി ലതയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി മോഷണം നടത്തിയ ശേഷം തീ കൊളുത്തുകയായിരുന്നു. കേസില്‍ സുമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആദ്യം തീപ്പിടിത്തമാണെന്നു കരുതിയെങ്കിലും അന്വേഷണത്തിലാണ് മോഷണത്തിനിടെ തീകൊളുത്തിയതാണെന്നു കണ്ടെത്തിയത്. സ്വർണം തരാൻ വിസമ്മതിച്ചതിനെ തുടർന്ന് സുമയ്യ ലതാകുമാരിയുടെ കഴുത്തില്‍ തുണിചുറ്റി കൊല്ലാൻ ശ്രമിക്കുകയും മുഖത്ത് കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും തുടർന്ന് തീക്കൊളുത്തുകയുമായിരുന്നു.

ഓഹരി വിപണിയിലെ കനത്ത നഷ്ടം നികത്തുന്നതിനു വേണ്ടിയാണ് താൻ മോഷണം ആസൂത്രണം ചെയ്തതെന്നും തുടർന്ന് വീട്ടമ്മയെ ആക്രമിച്ചതെന്നും സുമയ്യ പോലീസിന് മൊഴി നല്‍കി. മോഷണ ശ്രമത്തിനിടെയുണ്ടായ ഈ അതിക്രമം പ്രദേശവാസികളില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ലതാകുമാരിയുടെ മരണത്തോടെ കേസ് കൊലപാതകമായി മാറും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News