നെന്മാറ കൊലപാതകം; ചെന്താമരക്ക് പരോള്‍ നല്‍കരുതെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കള്‍
Palakkadu, 18 ഒക്റ്റോബര്‍ (H.S.) നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി നടപടി സ്വാഗതം ചെയ്ത കൊല്ലപ്പെട്ട സജിതയുടെ മക്കള്‍. പ്രതീക്ഷിച്ച വിധിയാണ് വന്നിരിക്കുന്നത്. പ്രതിക്ക് പരോള്‍ നല്‍കരുതെന്നും ഒരിക്കലു
Nenmmara murder case


Palakkadu, 18 ഒക്റ്റോബര്‍ (H.S.)

നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി നടപടി സ്വാഗതം ചെയ്ത കൊല്ലപ്പെട്ട സജിതയുടെ മക്കള്‍.

പ്രതീക്ഷിച്ച വിധിയാണ് വന്നിരിക്കുന്നത്. പ്രതിക്ക് പരോള്‍ നല്‍കരുതെന്നും ഒരിക്കലും പുറത്തുവിടരുതെന്നും സജിതയുടെ മക്കള്‍ പറഞ്ഞു.

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേസില്‍ ഇനി മേല്‍ക്കോടതിയെ സമീപിക്കുന്നില്ലെന്നും മക്കള്‍ വ്യക്തമാക്കി. 'ഞങ്ങള്‍ക്ക് ഭയവും ഭീഷണിയുമുണ്ട്. കോടതിയില്‍ നില്‍ക്കുമ്ബോള്‍ പോലും പേടിയുണ്ടായിരുന്നു. കോടതിയോടും സഹായിച്ചവരോടും നന്ദി' എന്ന് മക്കള്‍ പ്രതികരിച്ചു.

അതേസമയം, മക്കള്‍ക്ക് സർക്കാർ സംരക്ഷണം ഒരുക്കണമെന്നും രണ്ടുപേർക്കും സർക്കാർ ജോലി നല്‍കണമെന്നും സജിതയുടെ സഹോദരി സരിത പറഞ്ഞു. തങ്ങള്‍ പറഞ്ഞതെല്ലാം കോടതി അംഗീകരിച്ചുവെന്നും പരോള്‍ നല്‍കുന്നുണ്ടെങ്കില്‍ സജിതയുടെ ബന്ധുക്കള്‍ക്കും സാക്ഷികള്‍ക്കും സുരക്ഷ നല്‍കണമെന്നും കേസില്‍ ഹാജരായ പ്രോസിക്യൂട്ടർ എം.ജെ വിജയകുമാർ പ്രതികരിച്ചു.

നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷൻ കോടതിയാണ് വിധി പറഞ്ഞത്. ഇരട്ട ജീവപര്യന്തം തടവിന് പുറമെ മുന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. സജിത വധക്കേസ് അപൂർവങ്ങളില്‍ അപൂർവമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചത്.

പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വാദത്തിന് ശേഷമാണ് ഇന്ന കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്ന് വാദിച്ച പ്രതിഭാഗം ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് മുമ്ബ് ക്രിമിനല്‍ പശ്ചാത്തലമില്ലായിരുന്നുവെന്നും അപൂർവങ്ങളില്‍ അപൂർവമായ കേസല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്.

2019 ആഗസ്റ്റ് 30നായിരുന്നു നെന്മാറ സ്വദേശിനി സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. ഭാര്യയും മകളും തന്നെ വിട്ടുപോയത് സജിത കാരണമാണെന്ന സംശയത്തെ തുടർന്ന് വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News