Enter your Email Address to subscribe to our newsletters
Thiruvananthapuram, 18 ഒക്റ്റോബര്‍ (H.S.)
പള്ളുരുത്തി സെൻ്റ്. റീത്താസിലെ ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. കാര്യങ്ങള്‍ ആവർത്തിച്ചു പറയുന്നില്ല.
കുട്ടിയുടെ പിതാവ് ടി.സി വാങ്ങാൻ തീരുമാനിച്ചു.
കുട്ടിക്ക് താല്പര്യമുണ്ടെങ്കില്‍ കേരളത്തിലെ ഏത് സ്കൂളിലും പ്രത്യേക ഉത്തരവ് വാങ്ങിച്ച് അഡ്മിഷൻ നല്‍കും. കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അതിനുത്തരവാദി സ്കൂള്‍ മാനേജ്മെന്റെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളില്‍ പ്രവേശനം ലഭ്യമായില്ലെന്ന് കരുതി കേരളത്തിലെ ഒരു കുട്ടിയ്ക്കും വിദ്യാഭ്യാസം നഷ്ടപ്പെടാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിയുടെ പിതാവ് പള്ളുരുത്തിയിലെ സ്കൂളില്‍ നിന്ന് വാങ്ങാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. അഡ്മിഷനായി എന്ത് ഇടപെടലും നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ല. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്ബര്യത്തിന് ചേരാത്തതുമാണ്.
ഒരു കുട്ടിയെ വിദ്യാലയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കലാണ്. സര്‍ക്കാര്‍ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി നേരത്തെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR