ഹിജാബ് വിവാദം : സ്‌കൂളിന്റേത് അസഹിഷ്ണുത; നിയമം മാത്രം പറഞ്ഞാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകും; പികെ കുഞ്ഞാലികുട്ടി
malappuram, 18 ഒക്റ്റോബര്‍ (H.S.) പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം അസഹിഷ്ണുതയുടെ ഭാഗമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി. ഒരു വിഭാഗം നടത്തുന്ന സ്‌കൂളില്‍ മറ്റ് വിഭാഗങ്ങളുടെ വസ്ത്രം പാടില്ലെന്ന് പറയുന്നത് ശ
pk kunjalikutty


malappuram, 18 ഒക്റ്റോബര്‍ (H.S.)

പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം അസഹിഷ്ണുതയുടെ ഭാഗമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി. ഒരു വിഭാഗം നടത്തുന്ന സ്‌കൂളില്‍ മറ്റ് വിഭാഗങ്ങളുടെ വസ്ത്രം പാടില്ലെന്ന് പറയുന്നത് ശരിയല്ല. ഇതെല്ലാം ഒരു സഹകരണത്തില്‍ പോകേണ്ട കാര്യമാണ്. നിയമം മാത്രം പറഞ്ഞാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

സ്‌കൂള്‍ മാനേജ്‌മെന്റ് നടത്തിയ വാര്‍ത്തസമ്മേളനം അസഹിഷ്ണുതയുടെ ഉദാഹരണമാണ്. അത് മോശമായ കാര്യമാണ്. അത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയല്ല. കേരളത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത കാര്യമാണിത്. നിയമം അനുസരിച്ച് വരികയാണെങ്കില്‍ കുട്ടിയെ പഠിപ്പിക്കാം എന്നാണ് സ്‌കൂള്‍ പറയുന്നത്. അത് എന്ത് നിയമം ആണെന്ന് പറയണം. കന്യാസ്ത്രീകളുടെ ശിരോവസ്ത്രം പോലെ ഒരു കുട്ടിയിടെ തലയിലെ ഒരുമുഴം തുണി മാത്രമാണ് ഹിജാബ്. അത് കണ്ടാല്‍ പേടിയാകും എന്ന് പറഞ്ഞ് ഒരു കുട്ടിയുടെ പഠനം മുടങ്ങിയത് നിര്‍ഭാഗ്യകരമാണ്. അത് ഇവിടെ സംഭിക്കാന്‍ പാടില്ലാത്ത ഒന്നാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

ജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ കയറാന്‍ മാനേജ്മെന്റ് വിലക്കിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത് യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കിയതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. വിദ്യാര്‍ഥിനിയെ പുറത്താക്കിയ നടപടി ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.

സ്‌കൂള്‍ മാനേജ്മെന്റും സിറോ മലബാര്‍ സഭയും വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിനെതിരെ രംഗത്തെത്തി. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മന്ത്രി ഇടപെട്ടത് അനുചിതമാണെന്നാണ് ഇവരുടെ വാദം. എന്നാല്‍ വിദ്യാഭ്യാസമന്ത്രി ഇത് തള്ളിക്കളഞ്ഞു. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം രാഷ്ട്രീയവത്കരിക്കാന്‍ മാനേജ്‌മെന്റ് ആസൂത്രിത ശ്രമം നടത്തിയതായി മന്ത്രി ആരോപിച്ചു. സ്‌കൂള്‍ അധികൃതര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകയുടെ പ്രസ്താവനകളും പ്രശ്‌നം വഷളാക്കുന്ന വിധത്തിലുള്ളതാണ്. ഇത്തരം പ്രകോപനപരമായ പ്രതികരണങ്ങളില്‍ നിന്ന് മാനേജ്‌മെന്റ് പിന്‍മാറണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പിന്നാലെയാണ് സ്‌കൂളിന്റെ നിയമം അനുസരിച്ച് വന്നാല്‍ മാത്രമേ കുട്ടിയെ സ്‌കൂളില്‍ പഠിപ്പിക്കൂ എന്ന നിലപാട് സ്‌കൂള്‍ പറഞ്ഞത്.

---------------

Hindusthan Samachar / Sreejith S


Latest News