അബിനെ തഴഞ്ഞത് ശരിയായില്ല, ചാണ്ടി ഉമ്മനോടും അനീതി കാണിച്ചു'; പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ഓർത്തഡോക്സ് സഭ
Kottayam, 18 ഒക്റ്റോബര്‍ (H.S.) ''കോട്ടയം: യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ അബിൻ വർക്കിയെ ഒഴിവാക്കിയതിൽ ഓർത്തഡോക്സ് സഭയ്ക്ക് അതൃപ്തി. അബിനെ വെട്ടി ഒതുക്കിയെന്ന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാ‍ർ ദീയസ് കോറോസ് പറഞ്ഞു. അബിൻ വർക്കി മികച്ച നേതാവാണ്. കേരളത്
; പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ഓർത്തഡോക്സ് സഭ


Kottayam, 18 ഒക്റ്റോബര്‍ (H.S.)

'കോട്ടയം: യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ അബിൻ വർക്കിയെ ഒഴിവാക്കിയതിൽ ഓർത്തഡോക്സ് സഭയ്ക്ക് അതൃപ്തി. അബിനെ വെട്ടി ഒതുക്കിയെന്ന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാ‍ർ ദീയസ് കോറോസ് പറഞ്ഞു. അബിൻ വർക്കി മികച്ച നേതാവാണ്. കേരളത്തിൽ നിറഞ്ഞ് നിൽക്കണമെന്നും ഭദ്രാസനാധിപൻ യൂഹാനോൻ മാ‍ർ ദീയസ്കോറോസ് പറഞ്ഞു.

ചാണ്ടി ഉമ്മനോടും അനീതി കാണിച്ചു. പ്രശ്നം ഉടൻ പരിഹരിക്കണം. നേതാക്കളോട് പറയാനുള്ളത് ഓർത്തഡോക്സ് സഭ പറയുമെന്നും കോട്ടയം ഭദ്രാസനാധിപൻ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് അബിൻ വർക്കിയും ചാണ്ടി ഉമ്മനും അതൃപ്തിയിലാണ്. ഇരുവരും പരസ്യപ്രതികരണങ്ങളും നടത്തിയിരുന്നു. കെപിസിസി ഭാരവാഹിയാക്കത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കെപിസിസി മേഖലാ ജാഥയിൽ നിന്ന് ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടു നിന്നിരുന്നു. താൻ നിര്‍ദ്ദേശിച്ചയാളെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാത്തതിലും തൃശ്ശൂര്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനെ ഭാരവാഹിയാക്കിയതിലും കെ. മുരളീധരനും അതൃപ്തിയുണ്ട്.

കെപിസിസി വൈസ് പ്രസിഡന്‍റ് അല്ലെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനം ചാണ്ടി ഉമ്മൻ പ്രതീക്ഷിച്ചു. എന്നാൽ യൂത്ത് കോണ്‍ഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയര്‍മാൻ സ്ഥാനത്ത് നിന്ന് അപമാനിച്ച് പുറത്താക്കിയെന്ന് തുറന്നടിച്ചതിന് പിന്നാലെ വന്ന കെപിസിസി ഭാരവാഹി പട്ടികയിൽ ചാണ്ടിയില്ല. നിര്‍ദ്ദേശിച്ച പേരുകളും പരിഗണിച്ചില്ല. പരസ്യമായി പ്രതികരിച്ചില്ലെങ്കിലും കെപിസിസി മേഖലാ ജാഥയുടെ സ്വീകരണ പരിപാടിയിൽ നിന്ന് വിട്ടു നിന്നതിലൂടെ അദ്ദേഹം തന്റെ പ്രതിഷേധം പരസ്യമാക്കിയിരുന്നു.

പുതിയ പ്രസിഡന്റ് സണ്ണി ജോസഫിന്റെ കീഴിൽ പുനഃസംഘടിപ്പിച്ചതിനെത്തുടർന്ന് വ്യാഴാഴ്ചയാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും എഐസിസിയും ചേർന്ന് ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്.

13 വൈസ് പ്രസിഡന്റുമാർ, 58 ജനറൽ സെക്രട്ടറിമാർ, ആറ് അധിക അംഗങ്ങളുമായി വികസിപ്പിച്ച രാഷ്ട്രീയ കാര്യ സമിതി എന്നിവരടങ്ങുന്നതാണ് ഈ പട്ടിക. എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വികെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസെൻ, മുൻ എംഎൽഎമാരായ പന്തളം സുധാകരൻ, എകെ മണി, സിപി മുഹമ്മദ് എന്നിവരെ രാഷ്ട്രീയ കാര്യ സമിതിയിൽ ഉൾപ്പെടുത്തി.

ടി. ശരത്ചന്ദ്ര പ്രസാദ്, പാലോട് രവി, വിടി ബൽറാം, വിപി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി സുഗതൻ, എം ലിജു, എഎ ഷുക്കൂർ, എം വിൻസെന്റ്, റോയ് കെ പൗലോസ്, ജെയ്‌സൺ ജോസഫ്, മുതിർന്ന പാർട്ടി നേതാവ് ടി ശരത്ചന്ദ്ര പ്രസാദ്, പട്ടികയിലുള്ള ഏക വനിതയായ രമ്യ ഹരിദാസ് എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ. കഴിഞ്ഞ വർഷം പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ബിജെപിയിൽ നിന്ന് രാജിവച്ച സന്ദീപ് വാര്യരെ ജനറൽ സെക്രട്ടറിയായി നിയമിച്ചു എന്നത് ശ്രദ്ധേയമാണ്.

സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന എം ലിജുവിനെ വൈസ് പ്രസിഡന്റായി ഉയർത്തി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച പാലോട് രവി, വെള്ളാപ്പള്ളി നടേശന്റെ അടുപ്പത്തിന് പേരുകേട്ട ഡി സുഗതൻ എന്നിവരും പുതിയ നിയമനങ്ങളിൽ ഉൾപ്പെടുന്നു. അതേസമയം, വിഎ നാരായണൻ കെപിസിസി ട്രഷററായി പ്രവർത്തിക്കും.

---------------

Hindusthan Samachar / Roshith K


Latest News