കടയ്‌ക്കലില്‍ സിപിഐയില്‍ കൂട്ടരാജി, പ്രമുഖര്‍ ഉള്‍പ്പെടെ 700ലേറെ പേര്‍ പാര്‍ട്ടി വിട്ടു
Kollam, 19 ഒക്റ്റോബര്‍ (H.S.) കടയ്‌ക്കലില്‍ സിപിഐയില്‍ നിന്ന് എഴുന്നൂറിലേറെ രാജിവച്ചു.ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസമാണ് കൂട്ടരാജിക്ക് കാരണമെന്ന് ജില്ലാ കൗണ്‍സില്‍ മുന്‍ അംഗം ജെ സി അനില്‍ പറഞ്ഞു. രാജിവച്ചവരില്‍ 10 മണ്ഡലം കമ്മിറ്റി അംഗങ്
CPI Kadakkal


Kollam, 19 ഒക്റ്റോബര്‍ (H.S.)

കടയ്‌ക്കലില്‍ സിപിഐയില്‍ നിന്ന് എഴുന്നൂറിലേറെ രാജിവച്ചു.ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസമാണ് കൂട്ടരാജിക്ക് കാരണമെന്ന് ജില്ലാ കൗണ്‍സില്‍ മുന്‍ അംഗം ജെ സി അനില്‍ പറഞ്ഞു.

രാജിവച്ചവരില്‍ 10 മണ്ഡലം കമ്മിറ്റി അംഗങ്ങളും 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 48 ബ്രാഞ്ച് സെക്രട്ടറിമാരും ഒമ്ബത് ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളും 11 സഹകരണ ബാങ്ക് ഡയറക്ടര്‍മാരും ഉണ്ട്.പാര്‍ട്ടി വിട്ടവരില്‍ 700ലേറെ പാര്‍ട്ടി അംഗങ്ങളും 200ലേറെ അനുഭാവികളുമുണ്ടെന്നാണ് പാര്‍ട്ടി വിട്ട നേതാക്കള്‍ പറയുന്നത്.

മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം ജെസി അനില്‍, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി പ്രതാപന്‍, അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന കൗണ്‍സില്‍ അംഗം കണ്ണങ്കോട് സുധാകരന്‍, സിപിഐ മണ്ഡലം കമ്മിറ്റി അംഗമായിരുന്ന ജി എസ് പ്രിജിലാല്‍, കടയ്‌ക്കല്‍ പഞ്ചായത്ത് അംഗം വി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിന്‍ കടയ്‌ക്കല്‍ എന്നിവര്‍ പാര്‍ട്ടി വിട്ടവരില്‍ ഉള്‍പ്പെടുന്നു. മഹിളാ സംഘം മണ്ഡലം സെക്രട്ടറിയും മുന്‍ മന്ത്രി മുല്ലക്കര രത്നാകരന്റെ സഹോദരിയുമായ പി രജിതകുമാരിയും പാര്‍ട്ടി ബന്ധം അവസാനിപ്പിച്ചു.

ജില്ലാ നേതൃത്വം സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് പാര്‍ട്ടിവിട്ട നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.ചേര്‍ത്ത് നിര്‍ത്താനുള്ള അവസരങ്ങള്‍ നിരവധി വന്നിട്ടും പാര്‍ട്ടി നേതൃത്വം തങ്ങളെ അവഗണിച്ചുവെന്നും പരാതിയുണ്ട്. ജില്ലാ സമ്മേളനത്തില്‍ പോലും കടയ്‌ക്കലില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയില്ലെന്നും വിമര്‍ശനമുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News