Enter your Email Address to subscribe to our newsletters
Thiruvananthapuram, 19 ഒക്റ്റോബര്‍ (H.S.)
പ്രൊഫ. ടിജെ ചന്ദ്രചൂഡൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ അർഹനായി.
പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ 31 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ അനുസ്മരണം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.
ആർ എസ് പി മുൻ ജനറല്‍ സെക്രട്ടറി പ്രൊഫ: ടി ജെ ചന്ദ്രചൂഡന്‍റെ സ്മരണക്കായി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് നിസ്തുലമായ സംഭാവന നല്‍കുന്ന പ്രതിഭകള്‍ക്ക് വേണ്ടി പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരത്തിന് മുൻ മന്ത്രിയായ ജി.സുധാകരനെ തെരഞ്ഞെടുത്തു.
ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം പി മുഖ്യ പ്രഭാഷണം നടത്തുമെന്നും പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ സെക്രട്ടറി പാർവ്വതി ചന്ദ്രചൂഡൻ അറിയിച്ചു. ജി സുധാകരൻ പുരസ്കാരം ഏറ്റുവാങ്ങാനെത്തും. സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെയാണ് ജി സുധാകരന് ആര്‍എസ്‍പിയുടെ പുരസ്കാരം. ഇന്ന് കുട്ടനാട്ടില്‍ നടക്കുന്ന സിപിഎം പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനിടെയാണ് സുധാകരനെ തേടി പുരസ്കാരവുമെത്തുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR