Enter your Email Address to subscribe to our newsletters
Kannur, 19 ഒക്റ്റോബര്‍ (H.S.)
സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൻ്റെ പുതിയ കെട്ടിടം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനത്തിന് ശേഷം വൈകിട്ട് അഞ്ചു മണിക്ക് കണ്ണൂർകലക്ടറേറ്റ് മൈതാനിയിലാണ് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഉദ്ഘാടനപരിപാടികള്‍ നടക്കുക. പാർട്ടി അംഗങ്ങള്‍, അനുഭാവികള്‍, പാർട്ടി കുടുംബാംഗങ്ങള്‍ വർഗബഹുജന സംഘടനയിലെ അംഗങ്ങള്‍ രക്തസാക്ഷി കുടുംബാംഗങ്ങള്‍, ബഹുജനങ്ങള്‍ തുടങ്ങി നേതാക്കളും പ്രവർത്തകരുമടങ്ങുന്ന ഒരു ലക്ഷത്തിലേറെ പേരെ പരിപാടിയില്‍ പ്രതീക്ഷിക്കുന്നുണ്ട്.
കണ്ണൂർ നഗരത്തിലെ വാഹന ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായി ജില്ലയിലെ വിവിധ ഏരിയകളില്‍ നിന്നും പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങള്‍ അവരവർക്ക് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ പാർക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. പൊതുയോഗത്തിലും പ്രകടനത്തിലും പങ്കെടുക്കാനായി എത്തുന്നവരുടെ വാഹന പാർക്കിംഗ് ക്രമീകരണത്തിൻ്റെ വിവരങ്ങള്‍ ഇപ്രകാരമാണ്.
പയ്യന്നൂർ, പെരിങ്ങോം, മാടായി, പാപ്പിനിശ്ശേരി എന്നിവിടങ്ങളില്‍ നിന്നും വരുന്നവർ മന്ന- അലവില്‍- ചാലാട്- എസ് എൻ പാർക്ക് വഴി നായനാർ അക്കാദമി, പയ്യാമ്ബലം ഗസ്റ്റ് ഹൗസിനടുത്തും നായനാർ അക്കാദമി റോഡിലും പി വി എസിന് മുൻവശത്ത് എസ് എൻ പാർക്ക് റോഡില്‍ ചെറുവാഹനങ്ങള്‍ പാർക്ക് ചെയ്യേണ്ടതാണ്.
മയ്യില്‍, ശ്രീകണ്ഠപുരം, തളിപ്പറമ്ബ്, ആലക്കോട് എന്നിവിടങ്ങളില്‍ നിന്നും സ്പെഷ്യല്‍ ബസില്‍ വരുന്നവർ വനിതാ കോളേജ്, ശ്രീപുരം സ്കൂള്‍, ശ്രീപുരം സ്കൂള്‍ ഗ്രൗണ്ടിനോട് ചേർന്ന ഗ്രൗണ്ടിലും ബസ്സുകള്‍ പാർക്ക്ചെയ്യേണ്ടതാണ്. ചെറുവാഹനങ്ങള്‍ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ഗ്രൗണ്ടില്‍ പാർക്ക് ചെയ്യേണ്ടതാണ്. എടക്കാട്, അഞ്ചരക്കണ്ടി, ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ താണ, ധനലക്ഷ്മി ആശുപത്രി, കക്കാട് റോഡിലും പാർക്ക്ചെയ്യേണ്ടതാണ്.
തലശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കുറുവ - സിറ്റി വഴി പ്ലാസ ജംഗ്ഷനില്‍ ആളുകളെ ഇറക്കി ഗവർമെണ്ട് ആശുപത്രി ബസ്സ് സ്റ്റാൻറില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യേണ്ടതാണ്. പാനൂർ ഭാഗത്തുള്ളവർ കുറുവ - സിറ്റി വഴി പ്ലാസ ജംഗ്ഷനില്‍ ആളുകളെ ഇറക്കി പഴയ ബസ്സ് സ്റ്റാൻറില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യേണ്ടതാണ്.പിണറായി, കൂത്തുപറമ്ബ്, പേരാവൂർ എന്നിവിടങ്ങളില്‍ നിന്നുള്ളവർ കണ്ണൂർ ചേമ്ബർ ഓഫ് കോമേഴ്സ്, തായത്തെരു റോഡ് വഴി യൂണിവേഴ്സിറ്റി കേമ്ബസിലും ഫാമിലി വെഡിംഗ് സെൻററിനടുത്തും വാഹനങ്ങള്‍ പാർക്ക് ചെയ്യണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR