ശബരിമല ശ്രീകോവിലിന്റെ വാതില്‍ ബംഗളുരുവിലെ ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ച്‌ ഉണ്ണികൃഷ്ണന്‍ പോറ്റി പണപ്പിരിവ് നടത്തി
Banglore, 19 ഒക്റ്റോബര്‍ (H.S.) ശബരിമല ശ്രീകോവിലിന്റെ വാതില്‍ പ്രദര്‍ശിപ്പിച്ച്‌ ഉണ്ണികൃഷ്ണന്‍ പോറ്റി പണപ്പിരിവ് നടത്തിയിട്ടുണ്ടെന്ന് ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍.അറസ്റ്റ് ചെയ്യപ്പെടും മുമ്ബ് ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷേ
Sabarimala


Banglore, 19 ഒക്റ്റോബര്‍ (H.S.)

ശബരിമല ശ്രീകോവിലിന്റെ വാതില്‍ പ്രദര്‍ശിപ്പിച്ച്‌ ഉണ്ണികൃഷ്ണന്‍ പോറ്റി പണപ്പിരിവ് നടത്തിയിട്ടുണ്ടെന്ന് ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍.അറസ്റ്റ് ചെയ്യപ്പെടും മുമ്ബ് ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിച്ച ശേഷം ആരോടും സംസാരിക്കാതെ തിരിച്ചുപോയെന്നും ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എന്‍ എസ് വിശ്വംഭരന്‍ പറഞ്ഞു.

ബംഗളൂരുവില്‍ പണം നഷ്ടമായവര്‍ ക്ഷേത്രത്തില്‍ എത്തി പരാതി പറഞ്ഞിരുന്നു. വ്യവസായികള്‍ ഉള്‍പ്പടെ അന്ന് ക്ഷേത്രത്തില്‍ വന്നിരുന്നു. എത്ര പേര്‍ക്ക് പണം നഷ്ടമായെന്ന് അറിയില്ലെന്നും ക്ഷേത്രത്തിന് വിഷയത്തില്‍ ഒരു ബന്ധവുമില്ലെന്നും എന്‍ എസ് വിശ്വംഭരന്‍ പറഞ്ഞു.

ശബരിമല ശ്രീകോവിലിന്റെ പുതിയ വാതില്‍ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ വാതില്‍ പ്രദര്‍ശനത്തിന് വച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും സഹായി രമേഷ് റാവുവുമാണ് വാതില്‍ പ്രദര്‍ശനത്തിന് നേതൃത്വം വഹിച്ചത്.

ശബരിമലയിലെ ശ്രീകോവിലിന്റെ പുതിയ വാതില്‍ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ വച്ച്‌ നിര്‍മിച്ചത് 2019ലാണ് . നിര്‍മ്മാണ ശേഷം ഇത് ചെന്നൈയിലേക്ക് കൊണ്ടുപോയി സ്വര്‍ണംപൂശി. സ്വര്‍ണം പൂശിയ ശേഷം വീണ്ടും ബെംഗളൂരുവിലെ ക്ഷേത്രത്തില്‍ വാതില്‍ കൊണ്ടുവന്നാണ് പ്രദര്‍ശനം നടത്തിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News