ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് കോടികള്‍ തട്ടി; ലീഗ് നേതാവിനെതിരെ പരാതി
Tirur , 19 ഒക്റ്റോബര്‍ (H.S.) ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് ലീഗ് നേതാവ് 8കോടിയിലധികം രൂപ തട്ടിയെടുത്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ട്രാവല്‍സ് ഉടമയായ അഫ്സല്‍ വലിയപീടിയേക്കലിനെതിരെയാണ് പരാതി. നൂറിലധികം ആളുകളില്‍ നിന്നായി 8 കോടിയിലധികം രൂപ തട്ടി
Scam case


Tirur , 19 ഒക്റ്റോബര്‍ (H.S.)

ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് ലീഗ് നേതാവ് 8കോടിയിലധികം രൂപ തട്ടിയെടുത്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ട്രാവല്‍സ് ഉടമയായ അഫ്സല്‍ വലിയപീടിയേക്കലിനെതിരെയാണ് പരാതി.

നൂറിലധികം ആളുകളില്‍ നിന്നായി 8 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് ഇയാള്‍ക്കെതിരെ ഉയരുന്ന ആരോപണം.

2023- 24 കാലയളവില്‍ ഹജ്ജിനു സൗകര്യമൊരുക്കാമെന്ന് പറഞ്ഞ് ദാറുല്‍ ഈമാൻ എന്ന ട്രാവെല്‍സ് ഏജൻസി വഴിയാണ് അഫ്സല്‍ ആളുകളെ സമീപിച്ചത്..പിന്നാലെ 120 ലധികം പേർ ഇയാളുടെ ട്രാവല്‍സ് മുഖേന ഹജ്ജിനു പോകാൻ പണം നല്‍കി.

അഞ്ചര ലക്ഷം മുതല്‍ 7.5 ലക്ഷം വരെയാണ് ഇവർ ഇയാള്‍ക്ക് നല്‍കിയത്.ഹജ്ജ് യാത്രയ്ക്ക് സമയായപ്പോള്‍ ആളുകള്‍ക്ക് തീയതിയും നല്‍കി. എന്നാല്‍ പറഞ്ഞ ദിവസങ്ങളില്ലോന്നും ഇവർക്ക് പോകാനായില്ല.പിന്നീട് യാത്ര റദ്ദാക്കിയെന്ന് എന്ന് ട്രാവെല്‍സ് ജീവനക്കാർ അറിയിക്കുകയായിരുന്നു.

പിന്നീട് നല്‍കിയ പണം തിരിച്ചുനല്‍കാൻ ആവശ്യപ്പെട്ടിട്ടും നല്‍കാൻ ഇയാള്‍ തയ്യാറായില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടും തുടർനടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പണം ആവശ്യപ്പെട്ട് പണം ലഭിക്കാനുള്ള 50 ലധികം പേർ അഫ്സലിന്റെ വീട്ടിലേക്ക് മാർച്ച്‌ നടത്തി.

ഈ വർഷം സർക്കാർ മുഖേനയും മറ്റു ട്രാവല്‍സ് ഏജൻസി മുഖേനയും ഹജ്ജിന് പോകുന്നവർ പണം ലഭിക്കാനുള്ളവരുടെ കൂട്ടത്തിലുണ്ട്. പണം ലഭിക്കുമെന്ന പ്രതീക്ഷിച്ച ഇവരും ഇതോടെ പ്രതിസന്ധിയിലായി. പണം നല്‍കിയില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തിരൂരങ്ങാടിയിലെ മുസ്‌ലിം ലീഗ് നേതാവ് കൂടിയാണ് അഫ്സല്‍.തിരൂരങ്ങാടിയിലെ മുസ്‌ലിം ലീഗ് നേതാവ് കൂടിയാണ് അഫ്സല്‍

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News