Enter your Email Address to subscribe to our newsletters
Ernakulam, 19 ഒക്റ്റോബര്‍ (H.S.)
കർണാടകയില്‍ ആർ എസ് എസ് പ്രവർത്തനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തണമെന്ന് ദിവസങ്ങള്‍ക്ക് മുൻപാണ് മന്ത്രി പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടത് .
പൊതുസ്ഥലങ്ങളില്‍ ആർ എസ് എസ് പ്രവർത്തനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്‌ക്ക് കത്ത് നല്‍കിയത് . പലരും ഇതിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഡോക്ടർ . ടി പി സെൻ കുമാർ.
തീവ്രവാദികളോടുള്ള വർഗീയ മനോഭാവത്തിനും പാകിസ്ഥാൻ അനുകൂല നിലപാടിനും കോണ്‍ഗ്രസിനെ എന്തുകൊണ്ട് നിരോധിക്കുന്നില്ല എന്നാണ് സെൻ കുമാറിന്റെ ചോദ്യം .
' കർണാടക സർക്കാർ പൊതുസ്ഥലങ്ങളിലും സ്കൂളുകളിലും മറ്റും ആർഎസ്‌എസിന്റെ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കാൻ പോകുന്നുവെന്ന് മാധ്യമ റിപ്പോർട്ട് ഉണ്ട്.ഇന്ത്യയിലുടനീളം ആർഎസ്‌എസിനെ നിരോധിക്കണമെന്ന് ഉത്തർപ്രദേശില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവും ആവശ്യപ്പെട്ടു. എന്നാല്‍ പാകിസ്ഥാൻ സൈന്യവും രാഷ്‌ട്രീയക്കാരും പറയുന്ന കാര്യങ്ങള്‍ ഏറ്റെടുത്ത് വിവിധ പ്രചാരണങ്ങളിലൂടെ കോണ്‍ഗ്രസ് പാകിസ്ഥാനെ സഹായിക്കുന്നുണ്ട്. മാത്രമല്ല, അവരുടെ നേതാക്കള്‍ വിദേശത്തായിരിക്കുമ്ബോള്‍ ഇന്ത്യയ്‌ക്കെതിരെ പ്രചാരണവും നടത്തുന്നു.
യുഎൻ ഭീകര സംഘടനകളായി പ്രഖ്യാപിച്ചതും ഇന്ത്യയില്‍ യുഎപിഎ പ്രകാരം വിലക്കിയതുമായ ചില സംഘടനകള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യയെക്കുറിച്ച് പറയുന്ന കാര്യങ്ങളെ പ്രശംസിക്കുകയും ചെയ്യുന്നു. തീവ്രവാദികളോടുള്ള മനോഭാവത്തിനും പാകിസ്ഥാൻ അനുകൂല നിലപാടിനും കോണ്‍ഗ്രസിനെ എന്തുകൊണ്ട് നിരോധിക്കുന്നില്ല? എന്നാണ് സെൻ കുമാർ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR