Enter your Email Address to subscribe to our newsletters
Kerala, 19 ഒക്റ്റോബര്‍ (H.S.)
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റിൽ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിൽ പുറത്തെത്തിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ കിണറ്റിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുകയായിരുന്നു. പുറത്തെത്തിച്ച പുലി ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയെ താമരശ്ശേരി റേഞ്ച് ഓഫിസിലേക്ക് പുലിയെ മാറ്റി. കൂട്ടിലുള്ള പുലിയെ കൂടുതൽ പരിശോധനയ്ക്കുശേഷം ഉള്‍ക്കാട്ടിൽ തുറന്നുവിടുന്നതിലടക്കം തീരുമാനമെടുക്കും. പുലിയെ പിടിക്കാനായി കിണറ്റിനുള്ളില്‍ ഇന്നലെയാണ് കൂട് സ്ഥാപിച്ചിരുന്നത്. കിണറ്റിനുള്ളില്‍ ഇറക്കാവുന്നതരത്തിലുള്ള ചെറിയ കൂടാണ് സ്ഥാപിച്ചത്
ചൊവ്വാഴ്ചയാണ് പെരുമ്പൂള മഞ്ഞക്കടവിൽ കുര്യന്റെ കൃഷിയിടത്തിലെ 15 മീറ്ററോളം താഴ്ചയുള്ള പൊട്ടക്കിണറ്റിൽ പുലി വീണത്. കിണറ്റിലുള്ളത് പുലിയാണെന്നു സ്ഥിരീകരിക്കാൻ മൂന്ന് ദിവസമെടുത്തു. വനം വകുപ്പ് കഴിഞ്ഞ ദിവസം കിണറ്റിൽ സ്ഥാപിച്ച കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞപ്പോഴാണ് പുലിയാണെന്നു തിരിച്ചറിഞ്ഞത്.
ബുധനാഴ്ച പുലർച്ചെയാണ് കൃഷിയിടത്തിലെ ജീവനക്കാർ കിണറ്റിൽ നിന്നു ശബ്ദം കേട്ടപ്പോൾ പരിശോധിച്ചത്. പുലിയോടു സാദൃശ്യമള്ള ജീവിയെന്നാണ് ജീവനക്കാർ പറഞ്ഞത്. തുടർന്നാണ് വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. എന്നാൽ ജീവിയെ കണ്ടെത്തിയില്ല. പിന്നാലെയാണ് കാമറ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസമാണ് പൊട്ടക്കിണറ്റിൽ അകപ്പെട്ടത് പുലിയാണെന്നു സ്ഥിരീകരിച്ചത് . 4 ദിവസത്തെ തിരച്ചിലിനൊടുവിലാണു വനം വകുപ്പിന്റെ സ്ഥിരീകരണം. വെള്ളമില്ലാത്ത കിണറിന്റെ അടിത്തട്ടിൽ ഗുഹയും ഒട്ടേറെ ഗർത്തങ്ങളുമുള്ളതിനാലാണു കിണറ്റിൽ അകപ്പെട്ട ജീവി ഏതാണെന്നു കണ്ടെത്താൻ ദിവസങ്ങൾ എടുത്തത്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ വ്യാഴാഴ്ച രാത്രി ദൃശ്യം പതിഞ്ഞെങ്കിലും പുലി ആണോ കടുവ ആണോ എന്നു സ്ഥിരീകരിക്കാൻ സാധിച്ചില്ല. തുടർന്നു വെള്ളിയാഴ്ച വിഡിയോ ക്യാമറയും വനം വകുപ്പിന്റെ രാത്രികാഴ്ച ഉള്ള സ്റ്റിൽ ക്യാമറയും കിണറ്റിൽ ഇറക്കി. ഇരയായി കോഴിയെയും വച്ചു. തുടർന്നുള്ള നിരീക്ഷണത്തിലാണ വെള്ളിയാഴ്ച രാത്രി ഗർത്തത്തിൽ നിന്നു പുറത്തെത്തിയ പുലി കോഴിയെ കൊണ്ടു പോകുന്നത് ക്യാമറയിൽ പതിഞ്ഞത്.
---------------
Hindusthan Samachar / Roshith K