Enter your Email Address to subscribe to our newsletters
Thaliparamba:, 19 ഒക്റ്റോബര്‍ (H.S.)
തളിപ്പറമ്പ് ∙ അഗ്നിസുരക്ഷയുടെ ഭാഗമായി തളിപ്പറമ്പ് നഗരത്തിലെ 101 വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോൾ ഫയർ എക്സ്റ്റിങ്ഗ്യൂഷർ കണ്ടെത്തിയത് 2 സ്ഥാപനങ്ങളിൽ മാത്രം. തളിപ്പറമ്പ് നഗരത്തിലെ ന്യൂസ് കോർണർ ജംക്‌ഷൻ മുതൽ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ള 100 മീറ്ററോളം സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളിൽ ഇന്നലെ രാവിലെ മുതൽ നടത്തിയ പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്.
തളിപ്പറമ്പിലെ അഗ്നിസുരക്ഷയുടെ തുടർ നടപടികളുടെ ഭാഗമായാണ് അഗ്നി സുരക്ഷാ സേന പരിശോധന ആരംഭിച്ചത്. വ്യാപാരി സംഘടനകളുടെ യോഗം വിളിച്ച് ചേർത്താണ് പരിശോധനയ്ക്കു തുടക്കം കുറിച്ചത്. വ്യാപാര സ്ഥാപനങ്ങളിൽ നോട്ടിസ് നൽകിയ ശേഷമാണ് പരിശോധന നടത്തുന്നത്. മിക്ക സ്ഥാപനങ്ങളിലെയും വൈദ്യുതി വയറിങ് സംവിധാനം കാലഹരണപ്പെട്ടതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
മിക്ക അഗ്നിബാധകളുടെയും കാരണം ഷോർട്ട് സർക്കീറ്റ് ആണെന്നതിനാൽ അംഗീകൃത വയറിങ് വിദഗ്ധനെ ഉപയോഗിച്ച് ഇവ പരിശോധിക്കാനും കാലഹരണപ്പെട്ടവ മാറ്റാനും നിർദേശം നൽകി. മെയിൻ സ്വിച്ചിന്റെയും മറ്റും സമീപത്ത് സാധനങ്ങൾ ശേഖരിച്ച് വയ്ക്കുന്നതും മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. ഫയർ എക്സ്റ്റിങ്ഗ്യൂഷർ സ്ഥാപിക്കാൻ 15 ദിവസത്തെ സാവകാശമാണ് നൽകുന്നത്. ഇവ സ്ഥാപിക്കാത്ത സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി നഗരസഭ അധികൃതർക്ക് കൈമാറുമെന്നും അഗ്നിരക്ഷാ സേന അധികൃതർ അറിയിച്ചു. ഇത് സ്ഥാപിച്ച ശേഷം കടകളിലെ എല്ലാ ജീവനക്കാർക്കും അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തന്നെ ഫയർ എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗിക്കാനുള്ള പരിശീലനവും നൽകും.
2025 ഒക്ടോബർ 9 വ്യാഴാഴ്ച, കേരളത്തിലെ തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമുള്ള കെവി കോംപ്ലക്സിൽ വലിയൊരു തീപിടുത്തമുണ്ടായി. വൈകുന്നേരത്തോടെ ആരംഭിച്ച തീപിടുത്തത്തിൽ നിരവധി കടകൾ കത്തിനശിക്കുകയും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
സ്ഥലം: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടുത്തം ഉണ്ടായത്.
നാശനഷ്ടം: 50-ലധികം കടകൾ കത്തി നശിച്ചതായും ദശലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.
പ്രതികരണം: അഗ്നിശമന സേന സ്ഥലത്തെത്തി തീവ്രമായ പരിശ്രമത്തിനൊടുവിൽ തീ അണച്ചു. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു.
ആളപായം: വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കാരണം: കൃത്യമായ കാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, ഷോർട്ട് സർക്യൂട്ട് ആയിരിക്കാം അപകടകാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
---------------
Hindusthan Samachar / Roshith K