ഉണ്ണികൃഷ്ണൻ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; നിരവധി പേരുടെ ഭൂമി സ്വന്തം പേരിലാക്കിയതിന് തെളിവ്,
Kerala, 19 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വട്ടിപ്പലിശ ഇടപാടും. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകളും എസ്ഐടി സംഘത്തിന് ലഭിച്ചു. ഇടപാടുകളുടെ ആധാരങ്ങൾ വീട്ടിൽ നടത്തിയ പരിശോധനക്കിടെ എസ
ഉണ്ണികൃഷ്ണൻ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; നിരവധി പേരുടെ ഭൂമി സ്വന്തം പേരിലാക്കിയതിന് തെളിവ്,


Kerala, 19 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വട്ടിപ്പലിശ ഇടപാടും. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകളും എസ്ഐടി സംഘത്തിന് ലഭിച്ചു. ഇടപാടുകളുടെ ആധാരങ്ങൾ വീട്ടിൽ നടത്തിയ പരിശോധനക്കിടെ എസ്ഐടി സംഘം പിടിച്ചെടുത്തു. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു. വീട്ടിൽ എട്ടു മണിക്കൂർ നീണ്ട പരിശോധനയിൽ നിർണായക രേഖകളുള്ള ഹാർഡ് ഡിസ്കും സ്വർണവും പണവും കണ്ടെത്തി. 2020നുശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയതെന്നാണ് കണ്ടെത്തൽ. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണികൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്‍റെയും പേരിലേക്ക് മാറ്റിയത്.

അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തിയേക്കും. തിരുവനന്തപുരം കിളിമാനൂരിലെ പോറ്റിയുടെ വീട്ടിലെത്തിച്ച് ആയിരിക്കും ആദ്യ തെളിവെടുപ്പ്. തട്ടിയെടുത്ത സ്വർണ്ണം എന്ത് ചെയ്തുവെന്ന് പോറ്റി ഇതുവരെ പറഞ്ഞിട്ടില്ല.അതേസമയം മുരാരി ബാബു ഉൾപ്പെടെയുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്തേക്കും.

വിശ്വാസ വഞ്ചന നടത്തി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്നും രണ്ടു കിലോ സ്വർണ്ണം കവർച്ച നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ തട്ടിയെടുത്ത സ്വർണ്ണം എന്ത് ചെയ്തുവെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യത്തിലാണ് നിലവിൽ എസ്ഐടി അന്വേഷണം.

2019 ൽ സന്നിധാനത്തു നിന്നും കൊണ്ട് പോയ സ്വർണ്ണപ്പാളി ബംഗളൂരുവിൽ നിന്നും ഹൈദരബാദിൽ എത്തിച്ചു സൂക്ഷിച്ചത് 39 ദിവസമാണ്. പൂജിക്കാൻ കൊണ്ട് പോയി എന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി എസ്ഐടി സംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല. സ്വർണ്ണപ്പാളികൾ ഹൈദരബാദിൽ സ്വീകരിച്ചത് നാഗേഷ് എന്നയാളാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്. നാഗേഷിനെ കണ്ടെത്തി ഉടൻ ചോദ്യം ചെയ്യും.

സ്വർണ്ണക്കൊള്ളയിൽ രേഖകൾ തിരുത്തിയും, വ്യാജ രേഖകൾ ഉണ്ടാക്കിയും പ്രതിപ്പട്ടികയിൽ ഉള്ള ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തുവെന്നായിരുന്നു കസ്റ്റഡി അപേക്ഷയിൽ ഉൾപ്പടെ അന്വേഷണ സംഘം പറഞ്ഞിരുന്നത്. അതിനാൽ തന്നെ മുരാരി ബാബു ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്യും

2019-ൽ അയ്യപ്പൻ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ (ശ്രീകോവിൽ) നവീകരണ വേളയിൽ സ്വർണ്ണം ദുരുപയോഗം ചെയ്തതാണ് ശബരിമല സ്വർണ്ണ മോഷണക്കേസ്. കേരള ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ 2025 ഒക്ടോബറിൽ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായി.

ആരോപണവിധേയമായ കുറ്റകൃത്യം

നവീകരണ വേളയിൽ മോഷണം: 2019-ൽ, ക്ഷേത്രത്തിലെ ദ്വാരപാലകർക്കും (കാവൽ ദേവന്മാർ) മരപ്പലകകൾക്കും സ്വർണ്ണം പൂശാൻ നിയോഗിച്ചു. 475 ഗ്രാം സ്വർണ്ണം ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ടെങ്കിലും, പൂശാൻ ഒരു ഭാഗം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നും ബാക്കിയുള്ളത് മോഷ്ടിക്കപ്പെട്ടുവെന്നും കണ്ടെത്തി.

നടപടിക്രമത്തിലെ ക്രമക്കേടുകൾ: വിജിലൻസ് അന്വേഷണത്തിൽ കാര്യമായ നടപടിക്രമങ്ങളിലെ വീഴ്ചകൾ കണ്ടെത്തി, ക്ഷേത്ര ഉദ്യോഗസ്ഥരും പ്രതികളും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവന്നു. സ്വർണ്ണ സംഭാവനകൾ കൈകാര്യം ചെയ്യുന്നതിലെ ക്രമക്കേടുകളും അന്വേഷണത്തിൽ കണ്ടെത്തി.

കണ്ടെത്തൽ: 2024-ൽ ഒരു ഭക്തൻ നടത്തിയ ഭൗതിക പരിശോധനയിൽ വിഗ്രഹങ്ങളും പാനലുകളും ശുദ്ധമായ സ്വർണ്ണം കൊണ്ടല്ല, വ്യത്യസ്തമായ ഒരു വസ്തു കൊണ്ടാണ് പൊതിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്തിയതോടെയാണ് മോഷണം വെളിച്ചത്തുവന്നത്. ഇത് ഹൈക്കോടതി അന്വേഷണത്തിനും പൊതുജന പ്രതിഷേധത്തിനും കാരണമായി.

---------------

Hindusthan Samachar / Roshith K


Latest News