ശബരിമല വിവാദം; എന്താണ് നടന്നതെന്ന് മുഖ്യമന്ത്രിക്കും കടകംപള്ളിക്കും വാസവനും അറിയാമെന്ന് കെ സുരേന്ദ്രൻ
Pathanamthitta, 20 ഒക്റ്റോബര്‍ (H.S.) ശബരിമല സ്വർണക്കൊള്ളയില്‍ സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച്‌ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം കുറുക്കന്റെ കൈയില്‍ കോഴിയെ ഏല്‍പ്പിച്ചതുപോലെയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. അ
K Surendran


Pathanamthitta, 20 ഒക്റ്റോബര്‍ (H.S.)

ശബരിമല സ്വർണക്കൊള്ളയില്‍ സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച്‌ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം കുറുക്കന്റെ കൈയില്‍ കോഴിയെ ഏല്‍പ്പിച്ചതുപോലെയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. അന്വേഷണം എങ്ങനെ പോകണമെന്ന് തിരക്കഥ തയ്യാറാക്കി. ഉണ്ണികൃഷ്ണൻ പോറ്റി സ്ഥലത്ത് ഉണ്ടായിട്ടും കസ്റ്റഡിയില്‍ എടുക്കാതിരുന്നത് ഇതിനാലാണ്. പോറ്റിയെ മൊഴി കൊടുക്കാൻ പഠിപ്പിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. പോറ്റി മുഖ്യമന്ത്രിയെക്കാളും മന്ത്രി വാസവനെക്കാളും വിദഗ്ധനാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മുൻ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു. എന്താണ് നടന്നതെന്ന് മുഖ്യമന്ത്രിക്കും കടകംപള്ളിക്കും വാസവനും അറിയാമെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇതുവരെ കണ്ട ഒരു പോറ്റി അല്ല ഉണ്ണികൃഷ്ണൻ പോറ്റി. അയാള്‍ അതിവിദഗ്ധനായ പോറ്റിയാണ്.

ഭയങ്കര യോഗമാണ് മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്, യോഗ ദണ്ഡ് തന്നെ അദ്ദേഹം അടിച്ചുമാറ്റി. സ്വർണം പതിപ്പിച്ച കട്ടിള ചെമ്ബാണെന്ന് എൻ വാസുവും പത്മകുമാറും എഴുതിക്കൊടുക്കണമെങ്കില്‍ കടകംപള്ളിക്ക് കാര്യം അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News