Enter your Email Address to subscribe to our newsletters
Thiruvananthapuram, 20 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പ്രതിയായ തമിഴ്നാട് സ്വദേശി എത്തിയത് മോഷണത്തിന്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.
മധുര സ്വദേശിയായ പ്രതിയെ മധുരയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് തിരുവനന്തപുരം ഡിസിപി ടി. ഫറാഷ് പറഞ്ഞു. വാഹനം കേന്ദ്രീകരിച്ചാണ് പ്രതിയിലേക്ക് എത്തിയത്. സാഹസികമായി പ്രതിയെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം ഡിസിപി പറഞ്ഞു.
പ്രതിയെ പിടികൂടാൻ തമിഴ്നാട് പൊലീസിന്റെ സഹായം ലഭിച്ചു. പേര് വിവരങ്ങള്‍ തിരിച്ചറിയല്‍ നടപടി കഴിഞ്ഞതിനുശേഷം പുറത്തുവിടും. പതിനേഴാം തീയതി പുലർച്ചെയാണ് പരാതി ലഭിച്ചത്. പ്രതിയെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. അജ്ഞാതൻ എന്നായിരുന്നു യുവതിയുടെ മൊഴി. അതിക്രമം നടന്ന സ്ഥലത്തെ സിസിടി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇനിയും കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ട്. പ്രദേശത്ത്സ കൂടുതല്‍ സുരക്ഷ ഉറപ്പാക്കും, ഡിസിപി.
പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുമെന്നാണു വിവരം. അതിക്രമത്തിനിരയായ യുവതിക്ക് തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷമാകും പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുക. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ ഉടൻ പിടികൂടാനായത്.
വെളളിയാഴ്ച പുലര്‍ച്ചെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്ബോഴായിരുന്നു യുവതി പീഡനത്തിനിരയായത്. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഹോസ്റ്റലുകളില്‍ സുരക്ഷ വർധിപ്പിക്കുമെന്നും കഴക്കൂട്ടം കേന്ദ്രീകരിച്ചു പട്രോളിങ് നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
എല്ലാ ഹോസ്റ്റലുകളിലും കൃത്യമായ റജിസ്റ്റർ വേണമെന്ന നിർദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR