Enter your Email Address to subscribe to our newsletters
Thiruvananthapuram, 20 ഒക്റ്റോബര്‍ (H.S.)
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഭിന്നത തുടരവെ നിലപാട് കടുപ്പിച്ച് സിപിഐ.
ആർഎസ്‌എസിന്റെ തിട്ടൂരത്തിന് ഇടതുപക്ഷ സർക്കാർ വഴങ്ങരുതെന്ന് സിപിഐ മുഖപത്രത്തില്‍ ലേഖനം.
രാഷ്ട്രീയ നിലപാടും നയവും ബലികഴിച്ച് പദ്ധതിയില്‍ ഒപ്പുവെക്കരുതെന്ന് സിപിഐ നേതാവും ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയൻ ജനറല്‍ സെക്രട്ടറിയുമായ ഒ കെ ജയകൃഷ്ണൻ പാർട്ടി നിലപാട് വ്യക്തമാക്കി ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
വർഗീയ അജണ്ടകള്‍ കുട്ടികളില്‍ കുത്തിവയ്ക്കുന്ന നയം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഇടതുമുന്നണി സർക്കാർ അർത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത് മതേതര കേരളത്തിന് അഭിമാനം പകർന്ന ഒന്നായിരുന്നു.
ഇങ്ങനെ പ്രതിരോധം തീർക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള സംഘപരിവാർ ബുദ്ധിയുടെ ഉത്പന്നമാണ് പിഎം ശ്രീ. ഇതില്‍ ഒപ്പുവയ്ക്കാൻ തീരുമാനിച്ചാല്‍ കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തില്‍ രണ്ട് തരം വിദ്യാലയങ്ങള്‍ സൃഷ്ടിക്കപ്പെടും. പിഎം ശ്രീ സ്‌കൂളുകളുടെ നിയന്ത്രണം സംസ്ഥാന സർക്കാരിന് നഷ്ടമാകും. അങ്ങനെ വന്നാല്‍ ഈ നയ വ്യതിയാനം ഇടതുപക്ഷത്തെ സംബന്ധിച്ച് ആത്മഹത്യാപരമാകുമെന്ന് ലേഖനത്തില്‍ പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR