വണ്ടിയിടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍
Thiruvananthapuram, 20 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരത്ത് മദ്യപിച്ച്‌ തോക്കു ചൂണ്ടി ഭീഷണി മുഴക്കിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. തിരുവനന്തപുരംതമ്ബാനൂരില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മദ്യപിച്ച്‌ വാഹനമോടിച്ച്‌ ഉണ്ടായ വഴിക്കിനെ തുടർന്നായിര
Tatoo studio owner


Thiruvananthapuram, 20 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരത്ത് മദ്യപിച്ച്‌ തോക്കു ചൂണ്ടി ഭീഷണി മുഴക്കിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍.

തിരുവനന്തപുരംതമ്ബാനൂരില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മദ്യപിച്ച്‌ വാഹനമോടിച്ച്‌ ഉണ്ടായ വഴിക്കിനെ തുടർന്നായിരുന്നു ഭീഷണി.കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തോക്ക് പൊലീസ് പിടിച്ചെടുത്തു.

ഇന്നലെ മദ്യപിച്ച്‌ റോബിൻ ഓടിച്ച കാര്‍ ബൈക്കുകാരനെ ഇടിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു റോബിൻ. തമ്ബാനൂരിലെ ബാറില്‍ നിന്ന് മദ്യപിച്ചശേഷം റോബിൻ കാറോടിച്ച്‌ ഇറങ്ങുന്നത്. ഇതിനിടെ ഇരുചക്രവാഹനത്തിലിടിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് തര്‍ക്കമുണ്ടായി. ബൈക്ക് യാത്രക്കാരനെ റോബിൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.

ഇരുചക്രവാഹന യാത്രക്കാരനെ പിന്തുണച്ച്‌ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. സ്ഥലത്ത് ആളുകൂടിയതോടെ റോബിൻ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ആളുകള്‍ അറിയിച്ചതുപ്രകാരം പൊലീസ് സ്ഥലത്തെത്തി ഉടനെ റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നാട്ടുകാർ പൊലീസിനെ വിളിച്ചതോടെ സ്ഥലത്ത് നിന്ന് റോബിൻ ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാല്‍ നാട്ടുകാർ ഇയാളെ പിടിച്ച്‌ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ലൈസന്‍സ് ഉള്ള തോക്കാണെന്നാണ് റോബിൻ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. ലൈസന്‍സ് ഉണ്ടെന്ന് പാറയുന്നതല്ലാതെ ഇതുവരെ റോബിൻ ലൈസൻസ് ഹാജരാക്കിയിട്ടില്ല. ലൈസന്‍സ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതി ചോദ്യം ചെയ്ത് വരികയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News