ദീപാവലി ആഘോഷത്തില്‍ കിതച്ച് ഡല്‍ഹി; വായുഗുണനിലവാരം വളരെ മോശം അവസ്ഥയില്‍
Newdelhi, 20 ഒക്റ്റോബര്‍ (H.S.) ദീപാവലി ആഘോഷങ്ങള്‍ പുരോഗമിക്കുമ്പള്‍ ഡല്‍ഹിയിലെ വായുനിലവാരത്തില്‍ ആശങ്കയും വര്‍ദ്ധിക്കുന്നു. രാജ്യതലസ്ഥാനത്തെ വായുഗുണനിലവാരം മോശം അവസ്ഥയില്‍. ''വളരെ മോശം'' (very poor) എന്ന സ്ഥിതിയിലാണ് നിലവില്‍ വായുഗുണനിലവാര സൂചി
DELHI ROAD


Newdelhi, 20 ഒക്റ്റോബര്‍ (H.S.)

ദീപാവലി ആഘോഷങ്ങള്‍ പുരോഗമിക്കുമ്പള്‍ ഡല്‍ഹിയിലെ വായുനിലവാരത്തില്‍ ആശങ്കയും വര്‍ദ്ധിക്കുന്നു. രാജ്യതലസ്ഥാനത്തെ വായുഗുണനിലവാരം മോശം അവസ്ഥയില്‍. 'വളരെ മോശം' (very poor) എന്ന സ്ഥിതിയിലാണ് നിലവില്‍ വായുഗുണനിലവാര സൂചിക അഥവാ എ.ക്യു.ഐയുളളത്. സെന്‍ട്രന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിസിബി) പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാവിലെ എട്ടുമണിക്ക് എ.ക്യു.ഐ 335 എന്നനിലവാരത്തിലാണ്. ആഘോഷങ്ങളുടെ ഭാഗമായി പടക്കംപൊട്ടിച്ചതോടെ ശബ്ദമലിനീകരണവും പുകപടലവും രൂക്ഷമായി.

ഡല്‍ഹിയിലെ വിവിധ നിരീക്ഷണകേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ മിക്കയിടങ്ങളിലും എ.ക്യു.ഐ 300-ന് (വളരെ മോശം) മുകളില്‍ രേഖപ്പെടുത്തി. ആനന്ദ് വിഹാര്‍ (414), വാസിര്‍പുര്‍ (407) എന്നീവിടങ്ങളില്‍ സ്ഥിതി വളരെ ഗുരുതരമാണ്. വായുമലിനീകരണം രൂക്ഷമായതോടെ ഡല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആര്‍എപി) രണ്ടാംഘട്ടം ഞായറാഴ്ച പ്രാബല്യത്തില്‍വന്നു. ഒക്ടോബര്‍ 14-ന് പ്രാബല്യത്തില്‍വന്ന ഒന്നാംഘട്ടത്തിന് പുറമേയാണിത്.

ജിആര്‍എപിയുടെ രണ്ടാംഘട്ടത്തില്‍ റോഡുകളില്‍ പൊടി നിയന്ത്രിക്കുന്നതിനായ വാക്വം സ്വീപ്പിങ് അടക്കമുള്ള നടപടി സ്വീകരിക്കും. ഇലക്ട്രിക് ബസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മെട്രോ നടത്തുന്ന സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ അന്തരീക്ഷ മലിനീകരണം കുറഞ്ഞ 'ഹരിത പടക്കങ്ങള്‍' മാത്രം ഉപയോഗിക്കാനാണ് അനുമതിയുളളത്. ദീപാവലി ദിവസത്തില്‍ രാവിലെ എട്ടുമുതല്‍ രാത്രി പത്തുമണി വരെ മാത്രമാണ് പടക്കം ഉപയോഗിക്കാന്‍ അനുമതി. ഹരിത പടക്കങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News