ശമ്പള വര്‍ദ്ധന വേണം; മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് സമരത്തില്‍
Thiruvanathapuram, 20 ഒക്റ്റോബര്‍ (H.S.) സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിറ്റിഎ ഇന്ന് ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധത്തില്‍. ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ജൂനിയര്‍ ഡോ
Medical College Alappuzha


Thiruvanathapuram, 20 ഒക്റ്റോബര്‍ (H.S.)

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിറ്റിഎ ഇന്ന് ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധത്തില്‍. ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ജൂനിയര്‍ ഡോക്ടര്‍മാരുടെയും പിജി ഡോക്ടര്‍മാരുടെയും സേവനം മെഡിക്കല്‍ കോളേജുകളില്‍ ഉണ്ടായിരിക്കും.

ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികള്‍ക്ക് ആനുപാതികമായ ഡോക്ടര്‍മാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍. പല തവണ ഉന്നയിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല തീരുമാനം ഉണ്ടാകാത്തതിനാലാണ് സമരമെന്ന് കെജിഎംസിറ്റിഎ വ്യക്തമാക്കി.

ഇന്ന് നടത്തുന്നത് സൂചന സമരം മാത്രമാണ് എന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 28 മുതല്‍ റിലേ അടിസ്ഥാനത്തില്‍ സമരം നടത്തുമെന്നും കെജിഎംസിറ്റിഎ പ്രഖ്യാപിച്ചു. ഒപി മുടങ്ങിയതോടെ മെഡിക്കല്‍ കോളേജില്‍ എത്തുന്ന ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.

4 വര്‍ഷം വൈകി നടപ്പിലാക്കിയ 10 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ശമ്പള പരിഷ്‌കരണം മൂലം നഷ്ടപ്പെട്ട ശമ്പള - ക്ഷാമബത്ത കുടിശ്ശിക നല്‍കുക, പ്രവേശന തസ്തിക ആയ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ശമ്പളനിര്‍ണ്ണയ അപാകത പരിഹരിക്കുക,രോഗികളുടെ എണ്ണത്തിന് ആനുപാതിമായി ഡോക്ടര്‍മാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്നവയാണെന്ന് കെജിഎംസിടിഎ പറയുന്നു. പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച മെഡിക്കല്‍ കോളേജുകളിലേക്ക് അശാസ്ത്രീയമായ താല്‍ക്കാലിക പുനര്‍വിന്യാസത്തിലൂടെ ഡോക്ടര്‍മാരെ നിയമിക്കുന്നത് രോഗികളുടെയും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ന്റെയും കണ്ണില്‍ പൊടിയിടുന്ന സമ്പ്രദായം ആണെന്നും അതിനു പകരം ആവശ്യത്തിന് പുതിയ തസ്തികകള്‍ സൃഷ്ടിക്കണം. ഈ വിഷയങ്ങളില്‍ ഒന്നും തന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള അനുകൂല നിലപാടും സ്വീകരിക്കാത്തതിനാല്‍ കടുത്ത സമരമുറയുമായി പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു

ഇന്നത്തെ സമരത്തിനു ശേഷവും സര്‍ക്കാരില്‍ നിന്നും അധികാരികളില്‍ നിന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ റിലേ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 28- ചൊവ്വാഴ്ച്ച, നവംബര്‍ 5 - ബുധനാഴ്ച്ച, നവംമ്പര്‍ 13 - വ്യാഴം, നവംമ്പര്‍ 21 - വെള്ളി, നവംമ്പര്‍ 29 - ശനി എന്ന ക്രമത്തില്‍ ഒ.പി. ബഹിഷ്‌കരണം തുടരും. ഈ ദിവസങ്ങളില്‍ ക്ലാസുകളും ബഹിഷ്‌കരിക്കുന്നതാണ്. ഇതിനോടൊപ്പം ചട്ടപ്പടി സമരം തുടങ്ങുകയുംനിസ്സഹകരണ സമരം തുടരുകയും ചെയ്യുമെന്നും കെജിഎംസിടിഎ അറിയിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News