Enter your Email Address to subscribe to our newsletters
Malappuram, 20 ഒക്റ്റോബര്‍ (H.S.)
മലപ്പുറം ചമ്രവട്ടത്ത് ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വിവാഹ സല്‍ക്കാരത്തിനെത്തിയ സുഹൃത്തുക്കള്‍ സഞ്ചരിച്ച ഇരുചക്രവാഹനം ദിശ തെറ്റി പുഴയില്‍ വീണാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരി, പാലക്കാട് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. സുല്‍ത്താന്‍ബത്തേരി സ്വദേശി അജ്മല്‍ ആണ് മരിച്ചത്. ഒരു യുവതിയുള്‍പ്പെടെ മൂന്നുപേരായിരുന്നു ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. ലുലു, വൈഷ്ണവി എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ രണ്ടു മണിയോടെ ആയിരുന്നു അപകടം. സുഹൃത്തിന്റെ വിവാഹവീട്ടില്‍ നിന്നും താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുകയായിരുന്ന സംഘം. തിരൂര്‍ റൂട്ടിലേക്ക് തിരിയുന്നതിനു പകരം ചമ്രവട്ടം കടവ് റോഡിലേക്ക് തിരിയുകയായിരുന്നു. പത്തടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തിയില്‍നിന്നും പുഴിലേക്ക് ഇവര്‍ വീഴുകയായിരുന്നു. ബൈക്ക് പുഴയോരത്തെ മരത്തില്‍ ഇടിച്ച നിലയിലാണ് കിടക്കുന്നത്.
അജ്മലിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റ ലുലുവും വൈഷ്ണവിയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
---------------
Hindusthan Samachar / Sreejith S