Enter your Email Address to subscribe to our newsletters
Kochi, 20 ഒക്റ്റോബര്‍ (H.S.)
ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലക് പിഇബി മേനോന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത് പങ്കെടുക്കും. നെടുമ്പാശേരി ഇന്നേറ്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. പിഇബി മോനോന്‍ എല്ലാവര്‍ക്കും പ്രോചാദനമായ വ്യക്തിയാണെന്നും അദ്ദേഹത്തെ അനുസ്മരിക്കുക ഏറെ ബുദ്ധിമുട്ടും വേദനയും ഉണ്ടാക്കുന്ന കാര്യമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
ഉന്നത പദവിയില്‍ ഇരിക്കുമ്പോഴും എല്ലാവര്‍ക്കും പ്രാപ്യനായ ആളായി മാറുക എന്നത് മഹത്വമാണ്. അതാണ് പിഇബി മോനോന്റെ പ്രത്യേകത. യാഥാര്‍ത്ഥ സ്വയം സേവകന്‍ എങ്ങനെ ആകണം എന്നതിന്റെ ഉദാഹരമാണിത്. ഒരു സംഘചാലക് എങ്ങനെ പെരുമആറണം എന്ന് എല്ലാവരേയും പഠിപ്പിച്ചു. അതെല്ലാം ഇപ്പോഴും അനുഭവിക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിനെ അത്രമേല്‍ ആഴത്തില്‍ പഠിച്ചും മനസിലാക്കിയുമാണ് പിഇബി മോനോന്‍ സംഘടനയിലേക്ക് വന്നത്. അതുകൊണ്ട് തന്നെയാണ് വേഗത്തില്‍ പ്രധാന ആളായി മാറാന്‍ കഴിഞ്ഞത്. ഇത് അദ്ദേഹത്തിന്റെ കഴിവാണ്. ഒരു പ്രതിഫലവും ആഗ്രഹിക്കാതെയുള്‌ല ആത്മസമര്‍പ്പണമാണ് അദ്ദേഹം നടത്തിയത്. അത് വരുന്ന തലമഉറകള്‍ക്ക് എല്ലാം പ്രചോദമമായി തന്നെ നിലനില്‍ക്കുമെന്നും സര്‍സംഘചാലക് പറഞ്ഞു.
സംഘപ്രവര്‍ത്തകനായി മാത്രമല്ല ചാര്‍ട്ടേഡ് അക്കൗണ്ടറ്റ് എന്ന നിലയിലും മികവ് കാട്ടിയ ആളാണ് പിഇബി മോനോന്‍. അദ്ദേഹം കടന്നു പോകുമ്പോള്‍ പിന്നാലെ വരുന്നവര്‍ക്ക് ഒത്തിരികാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്നും സര്‍സംഘചാലക് പറഞ്ഞു.
പിഇബി മേനോന്റെ കുടുംബാഗങ്ങളെ സന്ദര്‍ശിച്ച് ശേഷമാണ് സര്‍സംഘചാലക് ചടങ്ങിന് എത്തിയത്. കേരള ഹൈക്കോടതി ജഡ്ജി എന്‍ നഗരീഷിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരക്മാരെല്ലാം യോഗത്തില്‍ പങ്കെടുത്തു. ഈ മാസം 9നാണ് ആര്‍എസ്എസ് മുന്‍ കേരള പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ അന്തരിച്ചത്.
പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനി മേധാവിയായിരുന്ന പി.ഇ.ബി. മേനോന്‍ പി. മാധവ്ജിയുമായുള്ള സമ്പബര്‍ക്കത്തിലൂടെയാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. പിന്നീട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായ അദ്ദേഹം 2003ല്‍ പ്രാന്ത സംഘചാലകായി. രണ്ട് പതിറ്റാണ്ടോളം ആ ചുമതലയില്‍ തുടര്‍ന്നു. ആര്‍എസ്എസ് ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം 1999ല്‍ സഹപ്രാന്തസംഘചാലക് എന്നീ ഉത്തരവാദിത്തമേറ്റെടുത്തു.
---------------
Hindusthan Samachar / Sreejith S