Enter your Email Address to subscribe to our newsletters
Kochi, 20 ഒക്റ്റോബര്‍ (H.S.)
ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലക് പിഇബി മേനോന് ഇന്ന് ശ്രദ്ധാഞ്ജലി. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത് പങ്കെടുക്കും. രാവിലെ 10.30ന് നെടുമ്പാശേരി ഇന്നേറ്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ചടങ്ങുകള്‍. ഇന്നലെ രാത്രി തന്നെ മോഹന്‍ ഭാഗവത് കൊച്ചിയില്‍ എത്തിയിട്ടുണ്ട്.
ആലുവയിലുള്ള ഡോ മോഹന്‍ ഭാഗവത് ഉടന്‍ തന്നെ പിഇബി മേനോന്റെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കും. അതിനുശേഷമാകും അനുസ്മരണ പ്രഭാഷണം നടത്തുക. കേരള ഹൈക്കോടതി ജഡ്ജി എന്‍ നഗരീഷിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരക്മാരെല്ലാം യോഗത്തില്‍ പങ്കെടുക്കും. വിവിധ രാഷ്ട്രീയ സാമുദായിക സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
ഈ മാസം 9നാണ് ആര്‍എസ്എസ് മുന്‍ കേരള പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ അന്തരിച്ച. എണ്‍പത്താറ് വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
വിജയലക്ഷ്മിയാണ് ഭാര്യ. വിഷ്ണുപ്രസാദ് മകനും വിഷ്ണുപ്രിയ മകളുമാണ്. മരുമക്കള്‍: അനുപമ, രാജേഷ് . ചെറുമക്കള്‍: നിരഞ്ജന, ഗോവിന്ദ്, ഗായത്രി.
പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്ബനി മേധാവിയായിരുന്ന പി.ഇ.ബി. മേനോന്‍ പി. മാധവ്ജിയുമായുള്ള സമ്ബര്‍ക്കത്തിലൂടെയാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. പിന്നീട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായ അദ്ദേഹം 2003ല്‍ പ്രാന്ത സംഘചാലകായി. രണ്ട് പതിറ്റാണ്ടോളം ആ ചുമതലയില്‍ തുടര്‍ന്നു. ആര്‍എസ്എസ് ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം 1999ല്‍ സഹപ്രാന്തസംഘചാലക് എന്നീ ഉത്തരവാദിത്തമേറ്റെടുത്തു.
സേവാഭാരതിയുടെ ദേശീയ വൈസ് പ്രസിഡന്റ്, വിശ്വസേവാഭാരതി മാനേജിങ് ഡയറക്ടര്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചു.മാതൃച്ഛായ അടക്കമുള്ള നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ആലുവ ഗ്രാമസേവാസമിതിയുടെ പ്രേരണാസ്രോതസാണ് പി.ഇ.ബി. മേനോന്‍.
തന്ത്രവിദ്യാപീഠം, ബാലസംസ്‌കാരകേന്ദ്രം, ഡോ. ഹെഡ്ഗേവാര്‍ സ്മാരക സേവാസമിതി, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, രാഷ്ട്രധര്‍മ്മ പരിഷത്ത് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രേരണയായി. നടന്‍ മോഹന്‍ലാല്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളത്തിലെ സംഘപ്രവര്‍ത്തനരംഗത്തും സാമൂഹിക-സാംസ്‌കാരിക രംഗത്തും പി.ഇ.ബി. മേനോന്‍ ഒരുപാട് വര്‍ഷങ്ങളായി സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ലക്ഷക്കണക്കിന് സ്വയംസേവകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുമെന്നതില്‍ സംശയമില്ല.
മേനോന്റെ പറയത്ത് കുടുംബം കേരളത്തിന്റെ ആധ്യാത്മിക-സാംസ്‌കാരിക ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചവരാണ്. അദ്ദേഹത്തിന്റെ പൂര്‍വ്വികനായ പറയത്ത് ഗോവിന്ദമേനോന്‍ ആഗമാനന്ദസ്വാമികള്‍ക്ക് പെരിയാറ്റിന്‍കരയിലെ അദ്വൈതാശ്രമം നിര്‍മ്മിക്കാന്‍ ഒരു ഏക്കറിലധികം സ്ഥലം ദാനം ചെയ്തിരുന്നു. സ്വാമിജി ആരംഭിച്ച വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലൂടെ നിരവധി പണ്ഡിതന്മാരും സാമൂഹ്യനേതാക്കളും വളര്‍ന്നു. പത്മശ്രീ എം.കെ. കുഞ്ഞോള്‍ അടക്കം നിരവധി പ്രഗല്‍ഭരെ ആ വിദ്യാഭ്യാസസംരംഭം സമൂഹത്തിന് നല്‍കി.
സംഘപ്രവര്‍ത്തനത്തിലേക്കുള്ള മേനോന്റെ പ്രവേശനം നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ആരംഭിച്ചത്. മുതിര്‍ന്ന പ്രചാരകന്മാരായ മാധവജിയും ഭാസ്‌കര്‍ജിയും ഭാസ്‌കര്‍റാവുവുമാണ് അദ്ദേഹത്തെ സംഘദൗത്യത്തിനായി തയ്യാറാക്കിയത്. 'ഇരവി' എന്ന ബഹുമതിപദം വഹിച്ചിരുന്ന പറയത്ത് കുടുംബം സാമൂഹിക ബഹുമാനത്തിന്റെയും സംഘടനാ പാരമ്ബര്യത്തിന്റെയും പ്രതീകമായിരുന്നു.
അടിയന്തരാവസ്ഥയ്ക്കുശേഷം ജന്മഭൂമി പത്രത്തിന്റെ പുനരാരംഭത്തിനായി തയ്യാറാക്കിയ പ്രാരംഭ പദ്ധതികളില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. സാമ്ബത്തിക ഉപദേശകനായും സംഘടനാ ശില്പിയായും അദ്ദേഹം മുന്നണിയില്‍ നിന്നു പ്രവര്‍ത്തിച്ചു.
ആലുവയിലെ അദ്ദേഹത്തിന്റെ വസതി അഖില ഭാരതീയ അധികാരികള്‍ക്കും മുതിര്‍ന്ന പ്രചാരകന്മാര്‍ക്കും ഒരുപോലെ ആത്മീയ-സംഘാടക കേന്ദ്രമായിരുന്നു.
ചൊവ്വരയിലെ പെരിയാറ്റിന്‍കരയില്‍ സംഘത്തിന്റെ സാമൂഹിക ദൗത്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ശാക്തികേന്ദ്രം മേനോനായിരുന്നു. മാധവജിയുടെ സങ്കല്‍പ്പത്തില്‍ രൂപംകൊണ്ട തന്ത്രവിദ്യാപീഠം പോലുള്ള സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും അദ്ദേഹത്തിന്റെ നിര്‍ണായക പങ്കുണ്ട്.
സംഘത്തിന്റെ ഏതാവശ്യത്തിനും രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും യാത്രചെയ്ത് അത് നിറവേറ്റിയ പാരമ്ബര്യമാണ് മേനോന്‍ സാര്‍ പിന്നിലാക്കി പോയത്. സംഘടനാപരമായ ദീര്‍ഘദര്‍ശിത്വം, ആത്മീയ മൂല്യങ്ങളോടുള്ള അഗാധമായ പ്രതിബദ്ധത, സംഘജീവിതത്തിലെ ത്യാഗപാരമ്ബര്യം എന്നിവ അദ്ദേഹത്തിന്റെ ജീവിതത്തെ വേറിട്ടുനിര്‍ത്തുന്നു.
---------------
Hindusthan Samachar / Sreejith S