ശബരിമല സ്വര്‍ണപ്പാളി കടത്ത് : ഉണ്ണികൃഷ്ണന്‍ പോറ്റിക്കുവേണ്ടി ഒപ്പിട്ട സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
Thiruvanathapuram, 20 ഒക്റ്റോബര്‍ (H.S.) ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്‌മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയാണ ചോദ്യം ചെയ്യല്‍. ഒറ്റയ്ക്ക് ഇരുത്തിയ
potti friend


Thiruvanathapuram, 20 ഒക്റ്റോബര്‍ (H.S.)

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്‌മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയാണ ചോദ്യം ചെയ്യല്‍. ഒറ്റയ്ക്ക് ഇരുത്തിയും ഉണ്ണുകൃഷ്ണന്‍ പോറ്റിക്കൊപ്പവുമാണ് ചോദ്യം ചെയ്യല്‍. 2019-ല്‍ സന്നിധാനത്തുനിന്ന് കവചങ്ങള്‍ ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്‌മണ്യമായിരുന്നു.

ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ അനന്ത സുബ്രഹ്‌മണ്യത്തിന്റെ ഇടപെടലുകള്‍ ദുരൂഹമാണെന്ന് പരാമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മണിക്കൂറുകളോളമായി ചോദ്യം ചെയ്യല്‍ തുടരുന്നത്. അനന്ത സുബ്രഹ്‌മണ്യത്തെ ബെംഗളൂരുവില്‍ നിന്നാണ് വിളിച്ചു വരുത്തിയത്. പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ അനന്ത സുബ്രഹ്‌മണ്യത്തിന് സാധിച്ചിട്ടില്ല. ഈ സൈഹചര്യത്തില്‍ അറസ്റ്റ് അടക്കമഉളഅള നടപടികള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ എത്താന്‍ കഴിയാത്തതിനാലാണ് സ്വര്‍ണ്ണപ്പാളികള്‍ അനന്ത സുബ്രഹ്‌മണ്യന്‍ ഏറ്റുവാങ്ങി ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. ഈ പാളികള്‍ ഹൈദരാബാദില്‍ നാഗേഷ് എന്നയാള്‍ക്ക കൈമാറി എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ എല്ലാ ഇടപാടുകളും അടുത്ത് അറിയാവുന്ന വ്യക്തിയാണ് അനന്ത സുബ്രഹ്‌മണ്യം. ഈ സഹാചര്യത്തിലെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്.

അതേസമയം, അനന്ത സുബ്രഹ്‌മണ്യത്തിലേക്ക് അന്വേഷണം എത്തിയിട്ടുണ്ടെങ്കിലും, പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോര്‍ഡിലെ പല ഉന്നതരേയും ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നത് സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ മാത്രം കേസ് ഒതുങ്ങുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ അടുത്തേക്ക് അന്വേഷണം നീങ്ങിയാല്‍ അത് അന്നത്തെ ദേവസ്വം ബോര്‍ഡ് നേതൃത്വത്തിലേക്കും രാഷ്ട്രീയ നേതൃത്വത്തിലേക്കും എത്തുമെന്നതിനാല്‍, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാത്തത് ഇതിന്റെ ഭാഗമാണെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. ഈ കേസില്‍ കൂടുതല്‍ ഉന്നതര്‍ക്ക് പങ്കുണ്ടോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടപ്പെട്ടത് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കേരള ഹൈക്കോടതിയില്‍ ആദ്യ പുരോഗതി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ചോദ്യം ചെയ്യല്‍ കൂടുതല്‍ ആളുകളിലേക്ക് നീങ്ങുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News