Enter your Email Address to subscribe to our newsletters
Malappuram, 21 ഒക്റ്റോബര്‍ (H.S.)
കേരളത്തിലെ വിദ്യാഭ്യാസമേഖലയെ തച്ചുടയ്ക്കുന്ന ഭരണമാണ് ഇടതുപക്ഷ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനവികസനം താറുമാറായ സാഹചര്യത്തിലാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ 1000ത്തിൽ 594 പോയിന്റ് മാത്രം നേടി കേരളം മുൻ വർഷത്തേക്കാൾ പിന്നിലായി. വിദ്യാലയങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്നതിൽ വിദ്യാഭ്യാസവകുപ്പ് പരാജയപ്പെട്ടത് മൂലം ഈ അധ്യയന വർഷത്തിന്റെ ആരംഭത്തിൽ കൊല്ലം ജില്ലയിലെ ചവറയിൽ ഒരു വിദ്യാർത്ഥിയുടെ ജീവൻ നഷ്ടപ്പെട്ടത് കേരള പൊതു സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്.
ഇന്ന് കേരളത്തിൽ 1157 വിദ്യാലയങ്ങൾ ഫിറ്റ്നസ് പൂർത്തിയാക്കാതെയാണ് പ്രവർത്തിക്കുന്നത്. അതിൽ 875 എണ്ണം സർക്കാർ സ്കൂളുകളാണ്. ഫിറ്റ്നസ് ഉറപ്പാക്കാതെയുള്ള സർക്കാരിന്റെ കേരളത്തിലെ സ്കൂളുകൾ ഹൈടെക് ആണ് എന്ന വാദം വിദ്യാർത്ഥിസമൂഹത്തോടുള്ള വഞ്ചനയാണ്. പി എം ശ്രീ പോലുള്ള വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലെത്തിക്കുന്ന പദ്ധതികളോട് സർക്കാർ മുഖം തിരിക്കുകയായിരുന്നു.
വിദ്യാർത്ഥികളുടെ ന്യൂട്രിഷൻ വിതരണം പൂർണമായും അവതാളത്തിലായിരിക്കുകയാണ്. സർക്കാരിന്റെ ഭാഗത്ത് നിന്ന് റിഫ്രഷ്മെന്റ് മുടങ്ങിയതിനാൽ കഴിഞ്ഞ ഒരു വർഷത്തിൽ കൂടുതലായി
എൻസിസി കേഡറ്റുകളുടെ റിഫ്രഷ്മെന്റ് കേരളത്തിൽ മുഴുവൻ ബറ്റാലിയനിലും മുടങ്ങിതിരിക്കുകയാണ്.
ന്യൂട്രിഷൻ പ്രൊവൈഡർമാർക്ക് നൽകേണ്ട കുടിശ്ശിക നല്കാത്തതിനാൽ ഐടിഐ വിദ്യാർത്ഥികൾക്ക് നൽകേണ്ട ന്യൂട്രിഷൻ മുടങ്ങിയ സാഹചര്യമാണ്. എസ് സി എസ്ടി വിദ്യാർത്ഥികളുടേത് ഉൾപ്പെടെയുള്ള ഇ-ഗ്രാന്റ്സ് വളരെ വൈകി ആണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. കായിക മേള നടത്തുവാൻ വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കുന്ന സാഹചര്യമുണ്ടാവുന്നു.
കായിക അധ്യാപകരുടെ കുറവും കായിക പരിശീലനത്തിനുള്ള അടിസ്ഥാന ആവശ്യങ്ങളില്ലാത്ത സാഹചര്യവും കായിക വിദ്യാർത്ഥികളുടെ പരിശീലനം അവതാളത്തിലാക്കുന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ നിരന്തരമായ വീഴ്ച വരുത്തുന്നു. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച KTU വിന് സ്വന്തമായി ഒരു യൂണിവേഴ്സിറ്റി ക്യാമ്പസ് ഇല്ലാത്ത സാഹചര്യമാണ്.
രണ്ടു തവണ ഇതിനായി ഈ സർക്കാർ തറക്കല്ലിട്ട് വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും വഞ്ചിച്ചു. ആരോഗ്യസർവ്വകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകളിലും നേഴ്സിംഗ് കോളേജുകളിലും മാനദണ്ഡം അനുസരിച്ചുള്ള ക്ലാസ്സ്‌മുറികൾ, ഹോസ്റ്റൽ സൗകര്യം ഉൾപ്പെടയുള്ള ഇൻഫ്രസ്ട്രക്ചർ ഒരുക്കുന്നതിൽ ആരോഗ്യവകുപ്പ് വൻ വീഴ്ചയാണ് വരുത്തുന്നത്.
പത്തനംതിട്ട, ഇടുക്കി തുടങ്ങിയ നഴ്സിംഗ് കോളേജുകൾക്ക് ആവശ്യമായ സൗകര്യമില്ല. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നത് പോലെ ഹോസ്റ്റൽ കെട്ടിടവും തകരാറായ സാഹചര്യത്തിലാണുള്ളത്. ഇടുക്കി, വയനാട്, കാസറഗോഡ് ജില്ലകളിലെ മെഡിക്കൽ കോളേജുകളിലും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
ആഡംബരജീവിതം നയിക്കുകയും മുപ്പതിലധികം പേർസണൽ സ്റ്റാഫുകളെയും നിയമിച്ച് വലിയ തുക ഇടതുപക്ഷ സർക്കാർ ധൂർത്തടിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ വിദ്യാർത്ഥികൾ സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. വിദ്യാഭ്യാസ മേഖല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളും ഇൻഫ്രാസ്ട്രക്ചർ, ഫിറ്റ്നസ്, റിഫ്രഷ്മെന്റ്, ന്യൂട്രിഷൻ, മുടങ്ങി കിടക്കുന്ന ഗ്രാന്റ് വിതരണം തുടങ്ങിയ നിരവധിയായ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറാകണമെന്ന് എബിവിപി സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ ആവശ്യപ്പെടുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR