Enter your Email Address to subscribe to our newsletters
Patna, 21 ഒക്റ്റോബര്‍ (H.S.)
പട്‌ന: നിർണായകമായ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക തിങ്കളാഴ്ച അവസാനിക്കുന്നതോടെ, ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസും (എൻഡിഎ) പ്രതിപക്ഷമായ മഹാഗത്ബന്ധനും ഒരുക്കങ്ങൾ ഊർജിതമാക്കി. എന്നിരുന്നാലും, സീറ്റ് വിഭജനത്തിൽ മഹാഗത്ബന്ധൻ ഒരു സമവായത്തിലെത്താൻ പരാജയപ്പെടുന്ന കാഴ്ചകളാണ് കാണാൻ സാധിക്കുന്നത്. മഹാഗത്ബന്ധൻ പങ്കാളികൾ ഒന്നിലധികം മണ്ഡലങ്ങളിൽ നേരിട്ട് മത്സരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് .
വൈശാലി, സുൽത്താൻഗഞ്ച്, ബച്വാര എന്നിവയുൾപ്പെടെ 12 മണ്ഡലങ്ങളിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ്, വികാസ്ഷീൽ ഇൻസാൻ പാർട്ടി (വിഐപി), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്നിവർ പരസ്പരം മത്സരിക്കും. എന്നിരുന്നാലും, രണ്ടാം ഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ 23 ന് ഒരുപക്ഷെ അനിശ്ചിതത്വം അവസാനിക്കാനും സമവായത്തിൽ എത്താനും സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
മഹാഗത്ബന്ധൻ പങ്കാളികൾ പരസ്പരം മത്സരിക്കുന്ന 12 സീറ്റുകൾ ഏതൊക്കെയാണ്?
ബച്ച്വാര: അബ്ദേഷ് കുമാർ റായ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) vs ശിവ് പ്രകാശ് ഗരീബ് ദാസ് (കോൺഗ്രസ്)
നർകതിയാഗഞ്ച്: ദീപക് യാദവ് (രാഷ്ട്രീയ ജനതാദൾ) vs ശാശ്വത് കേദാർ പാണ്ഡെ (കോൺഗ്രസ്)
ബാബുബർഹി: ബിന്ദു ഗുലാബ് യാദവ് (വികാശ്ശീൽ ഇൻസാൻ പാർട്ടി) vs അരുൺ കുമാർ സിംഗ് കുശ്വാഹ (രാഷ്ട്രീയ ജനതാദൾ)
വൈശാലി: സഞ്ജീവ് സിംഗ് (കോൺഗ്രസ്) vs അജയ് കുമാർ കുശ്വാഹ (രാഷ്ട്രീയ ജനതാദൾ)
രാജാ പാകർ: പ്രതിമ കുമാരി ദാസ് (കോൺഗ്രസ്) വേഴ്സസ് മോഹിത് പാസ്വാൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)
കഹൽഗാവ്: രജനിഷ് ഭാരതി (രാഷ്ട്രീയ ജനതാദൾ) vs പ്രവീൺ സിംഗ് കുശ്വാഹ (കോൺഗ്രസ്)
ബീഹാർ ഷെരീഫ്: ഒമൈർ ഖാൻ (കോൺഗ്രസ്) vs ശിവ് കുമാർ യാദവ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)
സിക്കന്ദ്ര: വിനോദ് കുമാർ ചൗധരി (കോൺഗ്രസ്) vs ഉദയ് നരേൻ ചൗധരി (രാഷ്ട്രീയ ജനതാദൾ)
ചെയിൻപൂർ: ബാല് ഗോവിന്ദ് ബിന്ദ് (വികാശ്ശീൽ ഇൻസാൻ പാർട്ടി) vs ബ്രിജ് കിഷോർ ബിന്ദ് (രാഷ്ട്രീയ ജനതാദൾ)
സുൽത്താൻഗഞ്ച്: ലാലൻ കുമാർ (കോൺഗ്രസ്) vs ചന്ദൻ കുമാർ സിൻഹ (രാഷ്ട്രീയ ജനതാദൾ)
കാർഗഹാർ: സന്തോഷ് കുമാർ മിശ്ര (കോൺഗ്രസ്) വേഴ്സസ് മഹേന്ദ്ര പ്രസാദ് ഗുപ്ത (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)
വാഴ്സാലിഗഞ്ച്: അനിതാ ദേവി മഹാതോ (രാഷ്ട്രീയ ജനതാദൾ) vs സതീഷ് കുമാർ (കോൺഗ്രസ്)
മഹാഗത്ബന്ധൻ പങ്കാളികൾ സീറ്റ് വിഭജന കരാറിൽ ഒപ്പിടുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ട്?
കോൺഗ്രസ് കുറഞ്ഞത് 70 സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു, എന്നാൽ ആർജെഡി 52 നും 55 നും ഇടയിൽ സീറ്റുകൾ മാത്രമേ അവർക്ക് വാഗ്ദാനം ചെയ്തുള്ളൂ. ഇത് രണ്ട് സഖ്യ പങ്കാളികൾക്കിടയിൽ ഭിന്നത സൃഷ്ടിച്ചു. അതുപോലെ ഇടതുപക്ഷ പാർട്ടികൾ 40 സീറ്റുകൾ ആവശ്യപ്പെട്ടു. 2020 ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (എംഎൽ) ലിബറേഷൻ, സിപിഐ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്നിവ യഥാക്രമം 12, രണ്ട്, രണ്ട് സീറ്റുകൾ നേടി ശക്തി തെളിയിച്ചു എന്നാണ് അതിന് കാരണമായി പറയുന്നത്.
മുകേഷ് സഹാനിയുടെ വിഐപിയും 40 സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു, പക്ഷേ പിന്നീട് 15 സീറ്റുകൾ മാത്രം മതി എന്ന് ആവശ്യപ്പെടുകയായിരുന്നു . 2025 ലെ ബീഹാർ തിരഞ്ഞെടുപ്പിൽ സഖ്യം വിജയിച്ചാൽ വിഐപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.
മഹാഗത്ബന്ധൻ പങ്കാളികൾ 12 സീറ്റുകളിൽ പരസ്പരം സ്ഥാനാർത്ഥികളെ നിർത്തുന്നതിനാൽ, അത് പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. ഇത് ഭരണകക്ഷിയായ എൻഡിഎയെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
---------------
Hindusthan Samachar / Roshith K