മലപ്പുറത്ത് കാളികാവില്‍ മഞ്ഞപിത്തം പടര്‍ന്ന് പിടിക്കുന്നു; ഒരു കിലോമീറ്ററില്‍ 9 പേര്‍ക്ക് രോഗബാധ
Malappuram, 21 ഒക്റ്റോബര്‍ (H.S.) സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു. ജില്ലയിലെ കാളികാവ് മേഖലയിലാണ് രോഗ ബാധ കൂടുതല്‍. ഒരു കിലോമീറ്ററിനുള്ളില്‍ 9 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചു. ഇവർ ആശുപത്രയില്‍ ചികിത്സയിലാ
Kalikaavu


Malappuram, 21 ഒക്റ്റോബര്‍ (H.S.)

സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു. ജില്ലയിലെ കാളികാവ് മേഖലയിലാണ് രോഗ ബാധ കൂടുതല്‍.

ഒരു കിലോമീറ്ററിനുള്ളില്‍ 9 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചു. ഇവർ ആശുപത്രയില്‍ ചികിത്സയിലാണ്. പ്രദേശവാസികള്‍ ആശങ്കയിലാണ്. ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറത്ത് വിട്ടിട്ടുണ്ട്.

കാളികാവ് ഗ്രാമപഞ്ചായത്തിലെ പുറ്റംകുന്ന്, പള്ളിക്കുന്ന്, കുറുപൊയില്‍, കല്ലംകുന്ന് എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നതായി സ്ഥിരീകരിച്ചത്. പുറ്റംകുന്നിലെ അഞ്ചു കുട്ടികള്‍ക്കും പള്ളിക്കുന്നിലെ രണ്ട് കുട്ടികള്‍ക്കും കല്ലംകുന്നിലെ ഒരു കുട്ടിക്കുമാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിനു പുറമെ കുറൂപൊയിലിലെ ഒരാള്‍ക്കും രോഗം ബാധിച്ചെന്നാണ് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട്. സ്വകാര്യ ആശുപത്രികളിലും നാട്ടുവൈദ്യ ചികിത്സക്ക് വിധേയരായവരും വേറെയുമുണ്ട്.

താഴെ പുറ്റമണ്ണയിലെ ഗ്രൗണ്ടില്‍ ഗ്രൗണ്ടില്‍ കളിച്ച പുറ്റംകുന്നിലെ അഞ്ച് കുട്ടികള്‍ക്കും പള്ളിക്കുന്നിലെ രണ്ട് കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിന്‍റെ അന്വേഷണത്തില്‍ രോഗവ്യാപനത്തിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല. സമീപത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി അയിച്ചിട്ടുണ്ട്. മേഖലയില്‍ ആരോഗ്യ വകുപ്പിന്‍റെ പ്രതിരോധ ബോധവത്കരണ നടപടികള്‍ ഊര്‍ജിതമാക്കി.

മഞ്ഞപ്പിത്തം ഉയർന്ന അളവിലുള്ള ബിലിറൂബിൻ (പിത്തത്തില്‍ കാണപ്പെടുന്ന മഞ്ഞകലർന്ന പിഗ്മെൻ്റ്, കരള്‍ നിർമ്മിക്കുന്ന ദ്രാവകം) മൂലമുണ്ടാകുന്ന ചർമ്മത്തിൻ്റെയും കണ്ണുകളുടെയും കണ്ണുകളുടെ വെളുത്ത ഭാഗത്തിൻ്റെയും മഞ്ഞനിറത്തിലുള്ള നിറവ്യത്യാസമാണ്. രക്തത്തിലെ ബിലിറൂബിൻ്റെ അളവ് കളർ ടോണ്‍ നിർണ്ണയിക്കുന്നു. ബിലിറൂബിൻ ലെവല്‍ നേരിയ തോതില്‍ ഉയർന്നാല്‍, കണ്ണിൻ്റെ തൊലി/വെളുപ്പ് മഞ്ഞകലർന്നതാണ്; ലെവല്‍ ഉയർന്നതാണെങ്കില്‍ അവ തവിട്ട് നിറമായിരിക്കും.

മഞ്ഞപ്പിത്ത രോഗാണു ശരീരത്തില്‍ പ്രവേശിച്ച്‌ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 15 മുതല്‍ 50 ദിവസം വരെ എടുക്കും എന്നതിനാല്‍ രോഗബാധയുണ്ടായ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ 50 ദിവസത്തേക്ക് തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. ആഹാരം പങ്കിടുന്നതിലൂടെയും രോഗബാധിതര്‍ ഉപയോഗിക്കുന്ന ശുചിമുറി, കഴിക്കുന്ന പാത്രം പോലെയുള്ളവ പങ്കിട്ട് ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ട്.

രോഗബാധിതര്‍ ആഹാരം പാചകം ചെയ്യുന്നതും വിളമ്ബുന്നതും പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കുന്നത് രോഗവ്യാപനം തടയാന്‍ സഹായകമാകുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News