Enter your Email Address to subscribe to our newsletters
Thiruvananthapuram, 21 ഒക്റ്റോബര്‍ (H.S.)
മണ്‍സൂണ്‍ സമയക്രമം പിൻവലിച്ചതോടെ കൊങ്കണ്‍ റെയില്‍വേ പാതയിലൂടെ സർവീസ് നടത്തുന്ന 38 ട്രെയിനുകളുടെ സമയത്തില്‍ ഇന്നുമുതല്‍ മാറ്റം വരും.
മണ്‍സൂണ്‍ കഴിയുന്നതിനാല്‍ ട്രെയിനുകളുടെ വേഗവും മാറും.
ഇന്നു മുതല്‍ ജൂണ്‍ 15 വരെ 110-120 കിലോമീറ്ററിലാണ് ട്രെയിനുകള്‍ ഓടുക. കൊങ്കണ്‍ പാതയിലെ മണ്‍സൂണ്‍ വേഗം 40-75 കിലോമീറ്ററാണ്. മഴയില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്തായിരുന്നു വേഗനിയന്ത്രണം. എല്ലാ ട്രെയിനുകളുടെയും സമയക്രമം റെയില്‍വേയുടെ വെബ്സൈറ്റ് വഴി പരിശോധിച്ച് ഉറപ്പാക്കാം.
പുതിയ സമയക്രമം വരുന്നതോടെ എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്നു മണിക്കൂറോളം വൈകിയാണ് പുറപ്പെടുക. എറണാകുളത്തുനിന്ന് നിലവില്‍ രാവിലെ 10.30ന് പുറപ്പെടുന്ന ട്രെയിൻ ഇനി ഉച്ചയ്ക്ക് 1.25ന് പുറപ്പെടും.
നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തെ എത്തും. രാത്രി 10.35ന് മംഗളൂരു വിടുന്ന ട്രെയിൻ ഷൊർണൂരില്‍ പുലർച്ചെ 4.10ന് എത്തും.
തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് രാവിലെ 9.15ന് പുറപ്പെടും. എറണാകുളം ജംക്‌ഷനില്‍ ഉച്ചയ്ക്ക് 1.45ന് എത്തുന്ന ട്രെയിൻ കോഴിക്കോട്ട് വൈകിട്ട് ആറിന് എത്തും.
ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) ഒന്നര മണിക്കൂർ നേരത്തെ എത്തും. കോഴിക്കോട്ട് രാവിലെ 8.07നാണ് എത്തുക. നിലവില്‍ കോഴിക്കോട് 9.42നാണ് എത്തുന്നത്.
എറണാകുളം-അജ്മീർ മരുസാഗർ-12977 രാത്രി 12.12ന് കോഴിക്കോട്ടെത്തും. തിരുവനന്തപുരം- ഭാവ്നഗർ (19259) രാത്രി 12.07ന് കോഴിക്കോട്ടെത്തും. എറണാകുളം-ഓഖ ( 16338) രാത്രി 12.07നും തിരുവനന്തപുരം-വെരാവല്‍ (16334) രാത്രി 12.07നും കോഴിക്കോട്ടെത്തും. തിരുവനന്തപുരം- ചണ്ഡീഗഢ് (12217) വൈകിട്ട് 4.27ന് എത്തും.
എറണാകുളം നിസാമുദ്ദിൻ മംഗള എക്സ്പ്രസ് ( 12617) എറണാകുളം ജംക്‌ഷനില്‍ നിന്ന് ഉച്ചയ്ക്ക് 1.25നു പുറപ്പെടും.
തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) തിരുവനന്തപുരം സെൻട്രലില്‍ നിന്നു രാവിലെ 9.15നു പുറപ്പെടും.
എറണാകുളം -പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22149): രാവിലെ 2.15ന് എറണാകുളം ജംക്‌ഷനില്‍ നിന്ന്.
വെരാവല്‍ വീക്ക്‌ലി എക്സ്പ്രസ് (16334); തിരുവനന്തപുരം സെൻട്രലില്‍ നിന്നു വൈകിട്ട് 3.45ന്
മുംബൈ എല്‍ടിടി ഗരീബ് എക്സ്പ്രസ്(12202); തിരുവനന്തപുരത്ത് നിന്നു രാവിലെ 7.45ന്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR