Enter your Email Address to subscribe to our newsletters
Kollam, 21 ഒക്റ്റോബര്‍ (H.S.)
ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് മുങ്ങി
മരിച്ച കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശ്രീ റോബര്‍ട്ട് ഷെകിന്‍ടോംഗ് ബിജെപി സംസ്ഥാന അധ്യക്ഷന്‍
ശ്രീ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചു.
ബോട്ടപകടത്തില്‍ കാണാതായ മലയാളി ഇന്ദ്രജിത്ത് സന്തോഷിനായി തെരച്ചില്‍ തുടരുകയാണെന്നും റോബര്‍ട്ട് ഷെകിന്‍ടോംഗ് അറിയിച്ചു. ശക്തമായ മഴയും അടിയൊഴുക്കും കാഴ്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ടെങ്കിലും മുങ്ങല്‍ വിദഗ്ധര്‍ തെരച്ചില്‍ തുടരുകയാണ്.
രക്ഷപ്പെടുത്തിയ മലയാളികളായ ശ്രീരാഗ് തയ്യില്‍ പുറപ്പൊടിയും ആകാശ് സുരേഷ് ബാബുവൂം സുരക്ഷിതരാണെന്നും റോബര്‍ട്ട് ഷെകിന്‍ടോംഗ് അറിയിച്ചു.
മരിച്ച ശ്രീരാഗ് രാധാകൃഷ്ണന്റെ തേവലക്കര വീട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിക്കുകയും ഹൈക്കമ്മീഷണറോട് ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മാതാപിതാക്കളെ ആശ്വസിപ്പിച്ച രാജീവ് ചന്ദ്രശേഖര്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസിയുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ നടക്കുന്നുണ്ടെന്നും അറിയിച്ചു. കുടുംബത്തിന് എല്ലാ സഹകരണങ്ങളും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉറപ്പുനല്‍കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR