Enter your Email Address to subscribe to our newsletters
MUMBAI, 21 ഒക്റ്റോബര്‍ (H.S.)
നവി മുംബൈയില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. മുംബൈയിലെ വാഷിയിലെ സെക്ടര്‍ 14ലെ റഹേജ റസിഡന്‍സിയിലാണ് പുലര്‍ച്ചെ രണ്ടുമണിയോടെ അപകടമുണ്ടായത്. സംഭവത്തില്‍ നാല് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ച നാല് പേരില്‍ മൂന്ന് പേര്‍ മലയാളികള്‍ എന്നാണ് വിവരം. ഇവര്‍ തിരുവനന്തപുരം സ്വദേശികളാണ്.
44 വയസുള്ള സുന്ദര്‍ ബാലകൃഷ്ണന്‍ 39 വയസുള്ള ഭാര്യ പൂജ ഇവരുടെ ആറ് വയസ്സുള്ള മകളായ ദേവിക എന്നിവരാണ് മരിച്ചത്. കമല ഹിരാല്‍ ജെയിന്‍ എന്ന 84കാരനാണ് മരിച്ച നാലാമത്തെ വ്യക്തി. മൃതദേഹങ്ങള്‍ വാഷിയിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ പരിക്കേറ്റവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കെട്ടിടത്തിന്റെ പത്താം നിലയിലാണ് തീപിടിത്തം ഉണ്ടായത്. പിന്നീട് 11, 12 നിലകളിലേക്ക് അത് വ്യാപിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെയിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. നിരവധി പേരെ രക്ഷപെടുത്തിയതായും ആരും കുടുങ്ങിയിട്ടില്ലെന്നും,ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടിത്തത്തിന് കാരണം നിലവില്‍ വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
---------------
Hindusthan Samachar / Sreejith S