Enter your Email Address to subscribe to our newsletters
Thiruvananthapuram, 21 ഒക്റ്റോബര്‍ (H.S.)
കേരള സർക്കാർ കേവലമായ രാഷ്ട്രീയ താൽപര്യം മുൻനിർത്തി സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതിക്ക് എതിരെ നിലപാടെടുത്തപ്പോൾ വിദ്യാർത്ഥികളുടെ ക്ഷേമം പരിഗണിച്ച് പദ്ധതി കേരളത്തിൽ നടപ്പിലാക്കണം എന്ന നിലപാടെടുത്ത ഏക വിദ്യാർത്ഥി സംഘടന എബിവിപി മാത്രമാണ്.
ഇന്ന് പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനം എബിവിപിയുടെ തുടർ സമരങ്ങളുടെ വിജയമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്. കേരളത്തിലെ 336 സ്കൂളുകൾക്ക് കേന്ദ്രീയ/ നവോദയ വിദ്യാലങ്ങൾക്ക് തുല്യമായ അടിസ്ഥാന സൗകര്യ വികസനം അതുവഴി മികച്ച വിദ്യാഭ്യസ നിലവാരം ലഭിക്കും.
സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഗുണഫലം ലഭിക്കും. NEP അനുസരിച്ച്, കുട്ടികളുടെ വൈവിധ്യമാർന്ന പശ്ചാത്തലം, ബഹുഭാഷാ ആവശ്യങ്ങൾ, വ്യത്യസ്ത അക്കാദമിക് കഴിവുകൾ എന്നിവ പരിപാലിക്കുകയും അവരെ സ്വന്തം പഠന പ്രക്രിയയിൽ സജീവ പങ്കാളികളാക്കുകയും ചെയ്യുന്ന, തുല്യവും ഉൾക്കൊള്ളുന്നതും സന്തോഷകരവുമായ ഒരു സ്കൂൾ അന്തരീക്ഷത്തിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന സാഹചര്യം PM SHRI പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ സാധ്യമാകും.
2025 ഏപ്രിൽ 18ന് പിഎം ശ്രീ പദ്ധതി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് എബിവിപി പ്രതിനിധി സംഘം വിദ്യാഭ്യാസ മന്ത്രിയെ കാണുകയും വലിയ സമരങ്ങളുമായി വിദ്യാർഥികളെ സംഘടിപ്പിച്ച് തെരുവിലിറങ്ങുകയും ചെയ്തു.
ജില്ലകളിൽ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിന് നേരെ പോലീസിൻ്റെയും സിപിഐഎം ഗുണ്ടകളുടെയും വ്യാപക ആക്രമണമുണ്ടായി. പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ലാത്തി വീശി.
സംസ്ഥാന സെക്രട്ടറിയടക്കം 19 പ്രവർത്തകർ ജയിലിടക്കപ്പെട്ടു. എബിവിപിയുടെ ശക്തമായ പ്രതിഷേധത്തിൻ്റെ ഫലമായി വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ കേരളത്തിലെ ഇതര വിദ്യാർത്ഥി സംഘടനകൾ മുഴുവനും പദ്ധതിയെ എതിർത്തപ്പോളും സംസ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്ന പദ്ധതിയിൽ കേരളം അംഗമാകണം എന്ന നിലപാട് എടുത്തത് എബിവിപി മാത്രമാണ്.
മാസങ്ങളോളം നീണ്ട തുടർ സമരങ്ങളുടെ ഫലമാണ് ഇന്നത്തെ നിലപാട് മാറ്റമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR