Enter your Email Address to subscribe to our newsletters
New Delhi, 21 ഒക്റ്റോബര്‍ (H.S.)
ന്യൂഡൽഹി: വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കുന്നതിനും യുഎസ് കറൻസിക്കെതിരായ രൂപയുടെ ഇടിവ് തടയുന്നതിനുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഓഗസ്റ്റിൽ 7.7 ബില്യൺ ഡോളർ വിറ്റു. ആർബിഐയുടെ ഏറ്റവും പുതിയ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച യുഎസ് ഡോളർ വിൽപ്പന/വാങ്ങൽ ഡാറ്റ പ്രകാരം, ഓഗസ്റ്റിൽ റിസർവ് ബാങ്കിന്റെ മൊത്തം യുഎസ് ഡോളർ വിൽപ്പന 7.69 ബില്യൺ ഡോളറായിരുന്നു, ഇത് മുൻ മാസത്തേക്കാൾ ഏകദേശം മൂന്നിരട്ടിയാണ്. ഡാറ്റ പ്രകാരം, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സെൻട്രൽ ബാങ്ക് യുഎസ് ഡോളർ വാങ്ങിയില്ല.
രൂപ-ഡോളർ വിനിമയ നിരക്കിന് ഒരു ലെവലോ പരിധിയോ ലക്‌ഷ്യം വെക്കാറില്ല , മറിച്ച് അങ്ങേയറ്റത്തെ അസ്ഥിരത ഉണ്ടാകുമ്പോൾ മാത്രമേ വിദേശ വിനിമയ വിപണിയിൽ ഇടപെടുകയുള്ളൂ എന്നാണ് ആർബിഐയുടെ പ്രഖ്യാപിത നിലപാട്. ഓഗസ്റ്റിൽ ഡോളറിനെതിരെ കഴിഞ്ഞ ദിവസം രൂപ കുത്തനെ ഇടിഞ്ഞിരുന്നു. വർദ്ധിച്ചുവരുന്ന വ്യാപാര സംഘർഷങ്ങൾ, വർദ്ധിച്ചുവരുന്ന ആഗോള അനിശ്ചിതത്വങ്ങൾ, തുടർച്ചയായ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപ ഒഴുക്ക് എന്നിവ കാരണമാണ് സെപ്റ്റംബറിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇടിഞ്ഞത്. ഇതിനെ തുടർന്നാണ് ഡോളർ വിറ്റഴിക്കാനുള്ള നീക്കവുമായി റിസേർവ് ബാങ്ക് രംഗത്ത് വന്നത്.
വിദേശ നിക്ഷേപകരുടെ വാങ്ങലും ക്രൂഡ് ഓയിൽ വിലയിലെ ഇടിവും കാരണം തിങ്കളാഴ്ച, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒമ്പത് പൈസ ഉയർന്ന് 87.93 (താൽക്കാലികം) ൽ ക്ലോസ് ചെയ്തു. ഫോറെക്സ് വ്യാപാരികളുടെ അഭിപ്രായത്തിൽ, ആഭ്യന്തര ഓഹരി വിപണികളിലെ പോസിറ്റീവ് വികാരം രൂപയെ കൂടുതൽ പിന്തുണക്കുകയായിരുന്നു . ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് വിപണിയിൽ യുഎസ് ഡോളറിനെതിരെ രൂപ 87.94 ൽ ആരംഭിച്ചു. പകൽ സമയത്ത്, അത് 87.74 എന്ന ഉയർന്ന നിലയിലും 87.94 എന്ന താഴ്ന്ന നിലയിലും എത്തി.
വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 88.02 ൽ ക്ലോസ് ചെയ്തു
വ്യാപാരം അവസാനിക്കുമ്പോൾ, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 87.93 ൽ ക്ലോസ് ചെയ്തു, മുൻ ക്ലോസിനേക്കാൾ 9 പൈസയുടെ നേട്ടം. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 88.02 ൽ ക്ലോസ് ചെയ്തു. അതേസമയം, ആറ് പ്രധാന കറൻസികൾക്കെതിരെ ഡോളറിന്റെ സ്ഥാനം അളക്കുന്ന ഡോളർ സൂചിക 0.1 ശതമാനം ഉയർന്ന് 98.53 ലെത്തി.
---------------
Hindusthan Samachar / Sreejith S