Enter your Email Address to subscribe to our newsletters
KOCHI 21 ഒക്റ്റോബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്‌ലയുമായി ബന്ധപ്പെട്ട കേസുകള്‍ അടച്ചിട്ട കോടതിയില്‍ പരിഗണിച്ച് ഹൈക്കോടതി. ഏറെ ഗൗരവമുള്ള കേസിന്റെ വിവരങ്ങളൊന്നും അന്വേഷണ ഘട്ടത്തില്‍ പുറത്ത് പോകേണ്ട എന്ന നിലപാടിലാണ് കോടതി ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് രജിസ്ട്രാര്‍ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.
ഹൈക്കോടതി നിയോഗിച്ച് എസ്‌ഐടിയുടെ എസ്പി എസ് ശശിധരനെ വിളിച്ച് കോടതി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഈ സമയം കോടതി നടപടികളുടെ ദശ്യങ്ങള്‍ ഓണ്‍ലൈനായി ലഭ്യമായിരുന്നു എങ്കിലും മൈക്ക് ഓഫ് ചെയ്തിരുന്നു. നിലവിലെ അന്വേഷണ പുരോഗതി ഉദ്യോഗസ്ഥര്‍ കോടതിയ്ക്ക് കൈമാറി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തതില്‍ നിന്ന് അടക്കം ലഭിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ഇതോടെ ഗാഢാലോചന തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. അതില്‍ വ്യക്തമായ അന്വേഷണം വേണമെന്ന് ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു.
കേസ് നവംബര്‍ 15ന് വീണ്ടും പരിഗണിക്കും. കേസില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്.
അതിനിടെ
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിയുന്ന സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണം സംഘം (എസ്‌ഐടി) വിട്ടയച്ചു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്നലെ രാത്രി അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചത്. നോട്ടീസ് നല്‍കിയാണ് ഇയാളെ വിട്ടയച്ചതെന്ന് പ്രത്യേക അന്വേഷണം സംഘം വ്യക്തമാക്കി. നിലവില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനം. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്തത്. ശബരിമലയില്‍ നിന്ന് ദ്വാരപാലക പാളികള്‍ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. ഈ പാളികള്‍ പിന്നീട് നാഗേഷിന് കൈമാറിയതും ഇയാളാണ്.
---------------
Hindusthan Samachar / Sreejith S