Enter your Email Address to subscribe to our newsletters
Malappuram, 21 ഒക്റ്റോബര്‍ (H.S.)
മലപ്പുറം പോത്തുകല്ലില്‍ ഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ഇവരെ ആക്രമിച്ച ശേഷം പണം കവർന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.
കേസില്‍ രണ്ട് പേരാണ് ആറസ്റ്റിലായത്. എടക്കര ചാത്തമുണ്ടയിലെ ഉബൈദുല്ല (23), പോത്തുകല്ല് കുട്ടന്‍ കുളംകുന്നിലെ അരുണ്‍ജിത്ത് (23) എന്നെ യുവാക്കളെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടെ ഇവർ എവിടെയാണുള്ളതെന്ന് പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടംഗ സംഘത്തെ പോലീസ് പിടികൂടിയത്. അറസ്റ്റിലായ ഉബൈദുല്ലക്കെതിരെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പോത്തുകല്ല്, വണ്ടൂര്‍ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 10 മണിയോടെ പോത്തുകല്ല് പീപ്പിള്‍സ് വില്ലേജ് റോഡില്‍ വെച്ചായിരുന്നു ഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ച കാർ പ്രതികള്‍ തടഞ്ഞത്. തുടർന്ന് ഇവരെ അക്രമിച്ച യുവാക്കള്‍ ഇവരുടെ പക്കലുണ്ടായിരുന്ന 4500 രൂപ പിടിച്ചുപറിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ തെളിവെടുപ്പിന് ശേഷം തിരൂര്‍ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ കെ മനോജ്, എസ് സി പി ഒ മാരായ ഗീത, മുഹമ്മദ് കുട്ടി, സി പി ഒമാരായ ഷൈനി, വിപിന്‍ തുടങ്ങിയവർ ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചതും പ്രതികളെ പിടികൂടിയതും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR