രാഷ്ട്രപതി ദ്രൗപതി മുർമു തിരുവനന്തപുരത്ത് എത്തി; ഇന്ന് രാജ്ഭവനിൽ താമസിക്കും
Kerala, 21 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: ശബരിമല ദർശനം ഉൾപ്പെടെ നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുർമു തിരുവനന്തപുരത്ത് എത്തി. ദില്ലിയിൽ നിന്നും പ്രേത്യേക വിമാനത്തിൽ എത്തിയ രാഷ്‌ട്രപതി ഇന്ന് രാജ് ഭവനിൽ ആണ് താമസിക്കുന്നത്. നാളെയ
സുരക്ഷിതമായി, പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ ആഘോഷിക്കൂ: ദീപാവലി ആശംസകൾ നേർന്ന്  പ്രസിഡന്റ് ദ്രൗപതി  മുർമു


Kerala, 21 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: ശബരിമല ദർശനം ഉൾപ്പെടെ നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുർമു തിരുവനന്തപുരത്ത് എത്തി. ദില്ലിയിൽ നിന്നും പ്രേത്യേക വിമാനത്തിൽ എത്തിയ രാഷ്‌ട്രപതി ഇന്ന് രാജ് ഭവനിൽ ആണ് താമസിക്കുന്നത്. നാളെയാണ് രാഷ്‌ട്രപതി ശബരിമലയിലേക്ക് പോകുന്നത്. വ്യോമസേനയുടെ പ്രേത്യേക വിമാനം ടെക്നിക്കൽ ഏരിയയിൽ ആണ് ലാൻഡ് ചെയ്തത്. തുടർന്ന് പ്രോട്ടോകോൾ അനുസരിച്ച് ഊഷ്‌മളമായ വരവേൽപ്പാണ് രാഷ്ട്രപതിക്ക് ലഭിച്ചത്. ഗവർണറും മുഖ്യമന്ത്രിയും അടക്കം പ്രമുഖർ എല്ലാവരും തന്നെ വളരെ നേരത്തെ തന്നെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നു.

ഇന്ന് വൈകുന്നേരം രാജ് ഭവാനിലാണ് രാഷ്ടപതി താങ്ങുന്നത്. വളരെ വലിയ സുരക്ഷാ സംവിധാനങ്ങളാണ് തലസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം മുതൽ രാജ് ഭവൻ വരെ റോഡിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പോക്കറ്റ് റോഡുകളി അടക്കം സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും മറ്റു സംവിധാനങ്ങളുമായി വളരെ കർശനം ആയാണ് സുരക്ഷാ സംവിധാനങ്ങൾ.

നാളെയാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം തീരുമാനിച്ചിട്ടുള്ളത്. രാവിലെ 9.20 ഓട് കൂടി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിക്കും എന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ഹെലികോപ്റ്റർ വഴി നിലയ്ക്കൽ ഇറങ്ങും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ അടക്കം സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കേണ്ടത് കൊണ്ട് ബദൽ മാർഗ്ഗങ്ങളും അന്വേഷിക്കുന്നുണ്ട്. കോന്നിയിൽ ഒരു ഇൻഡോർ സ്റ്റേഡിയത്തിൽ സുരക്ഷാ ക്രമീകരണങ്ങളും പരിശോധനകളും പൂർത്തിയാക്കിയിട്ടുണ്ട്. അവിടെ ചെന്നിറങ്ങി അതിനു ശേഷം റോഡ് മാർഗ്ഗം നിലയ്ക്കലും പമ്പയിലും എത്തുന്ന രീതിയിലായിരിക്കും ക്രമീകരണങ്ങൾ ഒരുക്കുക. ഏതായാലും നാളെ ഉച്ചയോട് കൂടി പ്രേത്യേക വാഹനത്തിൽ സന്നിധാനത്തിൽ രാഷ്ട്രപതിയും സംഘവും എത്തും എന്നാണ് നിലവിലെ വിവരം.

---------------

Hindusthan Samachar / Roshith K


Latest News