Enter your Email Address to subscribe to our newsletters
Kollam, 21 ഒക്റ്റോബര്‍ (H.S.)
കൊല്ലം: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കൂട്ട പിരിഞ്ഞു പോകലിന് പിന്നാലെ കൊല്ലത്ത് മറ്റൊരു പൊട്ടിത്തെറി കൂടെ. ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ പാർട്ടി വിടുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. രാജി വച്ച് ഒഴിയുന്നവർ കോൺഗ്രസിലേക്കാണ് പോകുന്നത്. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബുവിന്റെ വിശ്വസ്തൻ നാസർ അടക്കമാണ് പാർട്ടി വിടുന്നത്. കുന്നിക്കോട് മണ്ഡലം കമ്മറ്റിയ്ക്ക് കീഴിലുള്ള നേതാക്കളും പ്രവർത്തകരും ആണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്.
അതെ സമയം സി പി ഐ വിട്ട് എത്തുന്നവർക്ക് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപിയുടെ കീഴിൽ ഇന്ന് സ്വീകരണം ഒരുക്കും എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലത്തിന് പിന്നാലെ തിരുവനനന്തപുരത്തും പത്തനംതിട്ടയിലും CPIയിൽ നിന്ന് കൂട്ടരാജി ഉണ്ടായിരുന്നു. തിരുവനനന്തപുരം ജില്ലയിലെ മീനാങ്കൽ പ്രദേശത്ത് നിന്ന് നൂറോളം പേരാണ് CPI വിട്ടത്. പത്തനംതിട്ടയിലെ ചെന്നീർക്കരയിൽ CPI ലോക്കൽ സെക്രട്ടറി അടക്കം 16 പേർ രാജി വെച്ച് CPIMൽ ചേർന്നു.
മുൻ സംസ്ഥാന കൌൺസിൽ അംഗവും AITUC ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരം CPIയിലെ കൂട്ടരാജി.മീനാങ്കൽ എ,ബി ബ്രാഞ്ചുകളിൽ അംഗങ്ങളായ 40 പേർ രാജിവെച്ചു. AITUC ഹെഡ് ലോഡ് യൂണിയനിൽ അംഗങ്ങളായ 30 പേരും വർഗ ബഹുജന സംഘടനകളായ AIYF,AISF മഹിളാ ഫെഡറേഷൻ എന്നിവയിൽ അംഗങ്ങളായവരും രാജിവെച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കരയിൽ CPI ലോക്കൽ സെക്രട്ടറി അടക്കം 16പേർ രാജിവെച്ച് CPIMൽ ചേർന്നു. കൊല്ലം ജില്ലയിലെ കുണ്ടറയ്ക്കും കടയ്ക്കലിനും പിന്നാലെ തിരുവനനന്തപുരത്തും പത്തനംതിട്ടയിലും കൂട്ടരാജി സംഭവിക്കുന്നത് സംസ്ഥാനത്തെ CPIക്ക് കനത്ത തിരിച്ചടിയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം കടയക്കലിൽ സിപിഐ അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചിരുന്നു . വിവിധ പദവികൾ വഹിച്ചിരുന്ന 112 പേരാണ് പാർട്ടി വിട്ടത്. മന്ത്രി ജെ ചിഞ്ചു റാണിയുടെ ചടയമണ്ഡലം മണ്ഡലത്തിലാണ് അപ്രതീക്ഷിത സംഭവം നടന്നത്. പത്ത് മണ്ഡല്‍ കമ്മിറ്റി അംഗങ്ങളും 45 ലോക്കൽ കമ്മിറ്റി അംഗങ്ങളും 48 ബ്രാഞ്ച് സെക്രട്ടറിമാരും ഒമ്പത് ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങളും രാജി വച്ചവരിൽ ഉൾപ്പെടുന്നു.
ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ച് പത്രസമ്മേളനം വിളിച്ചാണ് രാജി പ്രഖ്യാപിച്ചത്. 700-ലധികം പാർട്ടി അംഗങ്ങൾ രാജിവച്ചതായി നേതാക്കൾ പറഞ്ഞു. പാർട്ടിയിലെ ഉൾപ്രശ്‌നങ്ങൾ മൂലമാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. അതേസമയം, രാജിവച്ച അംഗങ്ങളിൽ അഴിമതി നടത്തിയതും സംഘടനാ നടപടി നേരിട്ടതുമായ ഒരാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു. പ്രവർത്തകർ പാർട്ടി വിട്ടുവെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് നേതൃത്വം വിശദീകരിക്കുന്നു.
---------------
Hindusthan Samachar / Roshith K